Posted On
date_range Updated On
date_range കൽബുറഗി റാഗിങ്: പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ബംഗളൂരു: കൽബുറഗി അല്‍ ഖമര്‍ നഴ്സിങ് കോളജില്‍ മലയാളി പെണ്‍കുട്ടി റാഗിങ്ങിനിരയായ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കൽബുറഗി സെക്കന്‍ഡ്്സ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ അറസ്റ്റിലായ ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ, കൊല്ലം സ്വദേശി ലക്ഷ്മി എന്നിവര്‍ കഴിഞ്ഞ 24 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരുടെ റിമാന്‍ഡ് കാലാവധി എട്ടിന് അവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയുന്നത്. പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.