തിരുവനന്തപുരം: വിഭജനകാലത്തെ അതേ മാനസികാവസ്ഥയിലാണ് മുസ്ലിം ലീഗ് എന്നാണ് ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട അവരുടെ പ്രതികരണം തെളിയിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരാണ്. ഭരണഘടന അനുശാസിക്കുന്ന ഒരു കാര്യം നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കാനേ പാടില്ല എന്ന് പറയുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്. അതിനെ പിന്തുണക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്‍േറത്. ഇത് നിര്‍ഭാഗ്യകരമാണ്. സിവില്‍ നിയങ്ങള്‍ ഒരുപോലെയാക്കുക എന്നാല്‍ ഹിന്ദുനിയമങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുക എന്നല്ല. മറിച്ച്, രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന നിയമങ്ങള്‍ ഒഴിവാക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പ്രക്ഷോഭം നടത്തും –പി.ഡി.പി കൊച്ചി: ഏകീകൃത സിവില്‍കോഡിനുള്ള സാധ്യത പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ കമീഷന് നിര്‍ദേശം നല്‍കിയത് അധികാരം ഉപയോഗിച്ച് സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആരോപിച്ചു. ഭരണഘടനയിലെ 44ാം ഖണ്ഡികയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന വാദമുയര്‍ത്തി ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൗലീകാവകാശമായ മത സ്വാതന്ത്ര്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. വ്യത്യസ്ത ജാതി മതാചാരങ്ങളും സംസ്കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന രാജ്യത്തിന്‍െറ മഹത്തായ മതേതരത്വ പൈതൃകത്തിന് ഭീഷണിയാണ് ഏക സിവില്‍കോഡ്. അതിനാല്‍ മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നിയമ നിര്‍മാണത്തിനുള്ള ശ്രമത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. നിയമം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേന്ദ്ര ജനറല്‍ സെക്രട്ടറി ടി.എ. മുജീബ് റഹ്മാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.