Posted On
date_range Updated On
date_range പെരുമ്പാവൂരിൽ പാറമടയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
കൊച്ചി: എറണാകുളം പെരുമ്പാവൂരിനടുത്ത് പാറമടയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പാറമടയിലെ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി പ്രകാശാണ് മണ്ണിനടിയില്‍പ്പെട്ട് മരിച്ചത്.
രാവിലെ പെരുമ്പാവൂര്‍ ചീനിക്കുഴിയിലെ പാറമടയിലായിരുന്നു അപകടം. പാറക്ക് മുകളിലെ മണ്ണ് നീക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമനസേനയും പൊലീസും ചേർന്ന് മണ്ണ് നീക്കി പ്രകാശിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ അഞ്ച് വർഷമായി പാറമടയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു പ്രകാശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.