കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആഴ്ചയില്‍ 23 സര്‍വിസുകള്‍കൂടി തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ 96 വിമാനങ്ങളാണ് സര്‍വിസ് നടത്തുന്നത്. ഇപ്പോഴുള്ള 8184 സീറ്റുകള്‍ 11,718 ആയി വര്‍ധിപ്പിക്കും. പ്രതിദിനം രണ്ടു വിമാനങ്ങളാണ് ഉണ്ടാവുക. കോഴിക്കോട്ടുനിന്ന് ബഹ്റൈന്‍, ദോഹ എന്നിവിടങ്ങളിലേക്ക് പ്രതിദിനം രണ്ടു നോണ്‍സ്റ്റോപ് സര്‍വിസുകള്‍ ആരംഭിക്കും.
ഇതിന് പുറമേ റാസല്‍ഖൈമയിലേക്ക് ആഴ്ചയില്‍ നാലു സര്‍വിസ് നടത്തും. ഇപ്പോള്‍ ആഴ്ചയില്‍ ഒന്നാണുള്ളത്. ആഴ്ചയില്‍ കോഴിക്കോട്-ദമ്മാം റൂട്ടില്‍ നാലു സര്‍വിസുണ്ടാകും. കോഴിക്കോട്-കുവൈത്ത് റൂട്ടില്‍ അഞ്ചു വിമാനങ്ങളുണ്ടാവും. മാര്‍ച്ച് 28ന് ഈ സര്‍വിസുകള്‍ നിലവില്‍വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.