സി.ഡി കഥ കെട്ടിച്ചമച്ചത്​; നിയമപരമായി നേരിടുമെന്ന്​ തിരുവഞ്ചൂർ

കോട്ടയം: സോളാർ കേസിലെ ജുഡീഷ്യൽ കമീഷന് മുമ്പിൽ സരിത എസ് നായർ തനിക്കെതിരെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുെട മകൻ ചാണ്ടി ഉമ്മന്  സോളർ കേസ് പ്രതിയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ തിരുഞ്ചൂരിെൻറ കൈയിലുണ്ടെന്നും അതുപയോഗിച്ച് ഉമ്മൻചാണ്ടിയുമായി വിലപേശൽ നടത്തിയെന്നും ആയിരുന്നു സരിതയുെട മൊഴി.

സിഡിയെക്കുറിച്ച് തനിക്കറിയില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. സരിത രണ്ടര വർഷമായി ആരോപണങ്ങൾ തുടർന്നു വരികയാണ്. ഇതിനെക്കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം നടപടി സ്വീകരിക്കും. ആരോപണങ്ങളിലേക്ക് ഒരു കുടുംബത്തെ വലിച്ചിഴക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെട്ട പ്രകാരമാണ് ജുഡീഷ്യൽ കമീഷൻ രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രതിപക്ഷം ആരോപണങ്ങൾ ഏറ്റുപിടിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഇതെല്ലാം അവസാനിക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.