Posted On
date_range Updated On
date_range ഉമ്മന്‍ചാണ്ടിക്ക് ഇന്നു വൈകുന്നേരത്തോടെ രാജിവെക്കേണ്ടി വരും- പി.സി ജോര്‍ജ്
തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്നു വൈകുന്നേരത്തോടെ രാജിവെക്കേണ്ടി വരുമെന്ന് പി.സി ജോര്‍ജ്. കെ. ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതു കൊണ്ട് കാര്യമില്ലെന്നും പി.സി ജോര്‍ജ് തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കെ.വി കുഞ്ഞമോന്‍െറ രാജി സ്വാഗതം ചെയ്യുകയാണ്. മാനാഭിമാനമുള്ളവര്‍ക്ക് യു.ഡി.എഫില്‍ തുടരാനാവില്ല. രണ്ട് എം.എല്‍.എമാര്‍ കൂടി യു.ഡി.എഫ് വിടാനൊരുങ്ങി നില്‍ക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു. നേരത്തെ സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേറ്റിന്‍െറ നടപടി പരിശോധിക്കേണ്ടതാണ്. മജിസ്ട്രേിറ്റിന്‍െറ നടപടി നീതിന്യായ വ്യവസ്ഥക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.