Posted On
date_range Updated On
date_range സരിതയെ ക്രോസ് വിസ്താരം ചെയ്യണമെന്ന് ആര്യാടൻ
കൊച്ചി: സരിതയെ ക്രോസ് വിസ്താരം ചെയ്യണമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ സോളാർ കമീഷൻ നടപടികൾ ആരംഭിച്ചപ്പോഴാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ കമീഷൻ മുൻപാകെ ആവശ്യപ്പെട്ടത്. എന്നാൽ, നേരത്തേ സോളാർ കമീഷൻ അയച്ച നോട്ടീസിനോട് ആര്യാടൻ പ്രതികരിച്ചിരുന്നില്ല. എന്തുകൊണ്ടാണ് ഇപ്പോൾ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും കമീഷൻ ചോദിച്ചു. ഇപ്പോൾ കമീഷൻ സരിതയുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. മൊഴിയെടുത്ത് തീരുന്നത് വരെ ക്രോസ് വിസ്താരത്തിന് അനുവദിക്കാനാവില്ലെന്ന് കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.