പി. കെ. അബ്ദുല്‍റഹീമിന്‍െറ നിര്യാണത്തില്‍ അനുശോചിച്ചു


കോഴിക്കോട്: മാധ്യമം ദിനപത്രം പ്രസാധകരായ ഐഡിയല്‍ പബ്ളിക്കേഷന്‍ മുന്‍ സെക്രട്ടറി പി. കെ. അബ്ദുല്‍റഹീമിന്‍െറ നിര്യാണത്തില്‍ കോഴിക്കോട് യൂനിറ്റില്‍ ചേര്‍ന്ന ‘മാധ്യമം’ ജീവനക്കാരുടെ യോഗം അനുശോചിച്ചു. സാമൂഹിക സേവന രംഗത്ത് നിറഞ്ഞു നിന്ന അബ്ദുല്‍റഹീമിന്‍െറ  ജീവിതം  മാതൃകാപരമായിരുന്നുവെന്ന് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
പബ്ളിഷര്‍ ടി.കെ.ഫാറൂഖ്, അസോസിയേറ്റ് എഡിറ്റര്‍ പ്രൊഫ. യാസിന്‍ അഷറഫ്, അസി.എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ.നൗഷാദ്, പീര്യോഡിക്കല്‍ എഡിറ്റര്‍ പി.കെ. പാറക്കടവ്, ഡെപ്യൂട്ടി എഡിറ്റര്‍മാരായ കാസിം ഇരിക്കൂര്‍, ഇബ്രാഹിം കോട്ടക്കല്‍, ജനറല്‍ മാനേജര്‍ എ.കെ സിറാജ് അലി, സീനിയര്‍ അഡ്മിന്‍ മാനേജര്‍ അബ്ദുര്‍റഹ്മാന്‍ പട്ടാമ്പി, ടി.കെ.അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.