തൃശൂര്‍: അരനൂറ്റാണ്ടോളം തൃശൂരിന്‍െറ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന്, സേവനത്തിന്‍െറ തണല്‍വിരിച്ച് കടന്നുപോയ പി.കെ. അബ്ദുറഹീമിന് അന്ത്യാഞ്ജലി.തിങ്കളാഴ്ച വൈകീട്ട് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ അന്തരിച്ച ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും ‘മാധ്യമം’ പത്രത്തിന്‍െറ പബ്ളിഷറും ആയിരുന്ന അബ്ദുറഹീമിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജീവിതത്തിന്‍െറ നാനാതുറകളില്‍പെട്ടവര്‍ തൃശൂരിലേക്ക് ഒഴുകി. അദ്ദേഹത്തെ ഒരുനോക്കുകാണാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ കൂര്‍ക്കഞ്ചേരിയിലെ വീട്ടിലേക്കും കാളത്തോട് വി.എം.വി ഓര്‍ഫനേജിലേക്കും നിലക്കാത്ത ജനപ്രവാഹമായിരുന്നു.

സ്ത്രീകളുടെ നേതൃത്വത്തില്‍ രാവിലെ 8.40ന് വീടിനോട് ചേര്‍ന്ന കൂര്‍ക്കഞ്ചേരി മുസ്ലിം ജമാഅത്ത് ഹിദായത്തുല്‍ ഇഖ്വാന്‍ മദ്റസ ഹാളിലും ഒമ്പതിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍അസീസിന്‍െറ നേതൃത്വത്തില്‍ കൂര്‍ക്കഞ്ചേരി ജുമാമസ്ജിദിലും മയ്യിത്ത് നമസ്കാരം നടന്നു.
അദ്ദേഹം സ്ഥാപിച്ച അനാഥാലയമായ കാളത്തോട് വി.എം.വി ഓര്‍ഫനേജില്‍ (തണല്‍) 9.20ന് പൊതുദര്‍ശനത്തിനായി മൃതദേഹം കൊണ്ടുവരുമ്പോള്‍ വന്‍ ജനാവലിയാണ് കാത്തുനിന്നിരുന്നത്. തുടര്‍ന്ന് കാളത്തോട് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്കാരത്തിന് ശേഷം നടന്ന ഖബറടക്കത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, മാധ്യമം- മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദാലി, അസോസിയേറ്റ് എഡിറ്റര്‍ ഡോ. യാസീന്‍ അശറഫ്, എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, അസി. എക്സിക്യൂട്ടിവ് എഡിറ്റര്‍ പി.ഐ. നൗഷാദ്, ജനറല്‍ മാനേജര്‍ എ.കെ. സിറാജലി, ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ പി. മുജീബുറഹ്മാന്‍, നേതാക്കളായ വി.കെ. അലി, കെ.കെ. മമ്മുണ്ണി മൗലവി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, എച്ച്. ഷഹീര്‍ മൗലവി, ടി.കെ. ഹുസൈന്‍, ഖാലിദ് മൂസ നദ്വി, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, യൂസുഫ് ഉമരി, ടി.എ. മുഹമ്മദ് മൗലവി, അബ്ദുറഹ്മാന്‍ വളാഞ്ചേരി, എ. മുഹമ്മദാലി, ജില്ലാ പ്രസിഡന്‍റ് ആദം മൗലവി, സെക്രട്ടറി ശംസുദ്ദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, അന്‍സാര്‍ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് കെ.വി. മുഹമ്മദ്, തിരൂര്‍ക്കാട് ഇസ്ലാമിയ കോളജ് പ്രിന്‍സിപ്പല്‍ എം.ടി. അബൂബക്കര്‍ മൗലവി, വാടാനപ്പള്ളി ഇസ്ലാമിയ കോളജ് ഡയറക്ടര്‍ ഹനീഫ മാഷ്, മന്നം ഇസ്ലാമിയ കോളജ് ഡയറക്ടര്‍ കാസിം മൗലവി, ഒരുമ പ്രിന്‍േറഴ്സ് ജനറല്‍ മാനേജര്‍ സി.കെ. ഷൗക്കത്തലി, എം.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്. നിസാമുദ്ദീന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എല്‍. റോസി, മുസ്ലിംലീഗ് നേതാവ് ഡോ. എം. ഉസ്മാന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ. എം. മാധവന്‍കുട്ടി, ദയ ഹോസ്പിറ്റല്‍ എം.ഡി ഡോ. അബദുല്‍ അസീസ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി തൃശൂര്‍ റീജനല്‍ ഡയറക്ടറും തൃശൂര്‍ സെന്‍റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ദേവസി പന്തല്ലൂക്കാരന്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹിക-മത-സാംസ്കാരിക രംഗങ്ങളിലെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.