പി.കെ. അബ്ദുറഹീമിന്‍െറ ജീവിതം മാതൃക –എം.ഐ. അബ്ദുല്‍അസീസ്


തൃശൂര്‍: നിശ്ചയദാര്‍ഢ്യവും സമര്‍പ്പണവും ഉണ്ടെങ്കില്‍ ഏത് വലിയ കാര്യവും സാധ്യമാണെന്ന ശുഭാപ്തിവിശ്വാസത്തിലധിഷ്ഠിതമായ പി.കെ. അബ്ദുറഹീമിന്‍െറ ജീവിതം പൊതുസമൂഹത്തിനാകെ മാതൃകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍അസീസ്. വിശ്രമമില്ലാത്ത കര്‍മഭൂമിയില്‍ പ്രതിസന്ധികളെയും ലക്ഷ്യങ്ങളെയും അദ്ദേഹം വിശ്വാസം കൊണ്ട് നേരിട്ടെന്നും എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ സമിതി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ആദം മൗലവി അധ്യക്ഷത വഹിച്ചു. അസി. അമീര്‍ എച്ച്. ശഹീര്‍മൗലവി, കേപ്പ് ഇന്ത്യാ കണ്‍സ്ട്രക്ഷന്‍സ് ഡയറക്ടര്‍ കെ.വി. സക്കീര്‍, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീന്‍, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം അബ്ദുറഹിമാന്‍ വളാഞ്ചേരി, കാജാ സ്റ്റോഴ്സ് ഉടമ സി.എ. സലീം, ‘മാധ്യമം’ തൃശൂര്‍ യൂനിറ്റ് റെസിഡന്‍റ് മാനേജര്‍ സി.പി. മുഹമ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി ശ്രീനിവാസന്‍ ഇറക്കത്ത്, കൂര്‍ക്കഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് സൈനുദ്ദീന്‍, കാളത്തോട് മഹല്ല് കമ്മിറ്റി പ്രതിനിധി നൗഷാദ്, തൃശൂര്‍ ജില്ലാ മഹല്ല് അസോസിയേഷന്‍ പ്രസിഡന്‍റ് അബ്ദുഹാജി, കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ ഭാരവാഹി അബ്ദുല്ല, മുസ്ലിം സൗഹൃദവേദി കണ്‍വീനര്‍ എം.എ. അസീസ്, അയ്യന്തോള്‍ ഖതീബ് കെ.കെ. ഷാജഹാന്‍, ടി.എ. മുഹമ്മദ് മൗലവി, എന്‍.എ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.