നാദാപുരം പള്ളിയില്‍ വിശിഷ്ടാതിഥികളായി കലക്ടറും ഭാര്യയും

നാദാപുരം: ചരിത്രപാരമ്പര്യമുള്ള നാദാപുരം വലിയപള്ളിയില്‍ വിശിഷ്ടാതിഥിയായി ജില്ലാ കലക്ടറത്തെി. ഞായറാഴ്ച രാവിലെ പള്‍സ്പോളിയോ ഇമ്യൂണൈസേഷന്‍െറ ജില്ലാതല പരിപാടിക്ക് നാദാപുരത്തത്തെിയതായിരുന്നു കലക്ടര്‍ ഡോ. എന്‍. പ്രശാന്ത്. നാദാപുരം വലിയപള്ളിയുടെ മുറ്റത്തായിരുന്നു പരിപാടി. പരിപാടി തുടങ്ങുന്നതിനുമുമ്പ് കലക്ടറും ഭാര്യയും വിശാലമായ പള്ളിയുടെ ഉള്‍ഭാഗം മുഴുവന്‍ നടന്നുകണ്ടു. പള്ളിയുടെ മൂന്നുനിലയിലും കലക്ടര്‍ കയറിക്കണ്ടു. വിസ്മയിപ്പിക്കുന്ന പേര്‍ഷ്യന്‍ കൊത്തുപണികളും അറബി പള്ളിക്കുള്ളിലെ ലിഖിതങ്ങളും കൂറ്റന്‍ കരിങ്കല്‍ തൂണുകളും ഏറെനേരം നോക്കിനിന്നു.
ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്‍റ് കെ.ജി. അസീസ്, സെക്രട്ടറി സി.വി. സുബൈര്‍, ഖാദി പി. അഹ്മദ് മൗലവി എന്നിവര്‍ ചേര്‍ന്ന് പച്ചപ്പട്ട് നല്‍കി കലക്ടറെ സ്വീകരിച്ചു. വടക്കന്‍മലബാറിലെ പ്രധാന ആരാധനാകേന്ദ്രമായ നാദാപുരം ജുമാമസ്ജിദ് നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. പള്ളിക്കമ്മിറ്റി ഭാരവാഹികളായ കെ.എം. കുഞ്ഞബ്ദുല്ല, കണ്ണോത്ത് കുഞ്ഞാലിഹാജി, വി.സി. ഇഖ്ബാല്‍, കരയത്ത് ഹമീദ് ഹാജി, സൂപ്പി നരിക്കാട്ടേരി, അഹ്മദ് പുന്നക്കല്‍ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു. മലയാള സിനിമാഗാനത്തിലെ നാദാപുരം പള്ളിയിലെ ചന്ദനക്കുടം പക്ഷേ, കലക്ടര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പള്ളിക്കുള്ളില്‍ അങ്ങനെയൊരു ചന്ദനക്കുടം ഇല്ലാത്തതുതന്നെ കാരണം. താനടക്കമുള്ള മലയാളികള്‍ അറിയാത്തതിനെക്കുറിച്ച് അഭിപ്രായം പറയുന്നവരാണെന്ന് കലക്ടര്‍ പറഞ്ഞു. പള്ളിക്കുള്ളില്‍ കരിക്കിന്‍വെള്ളവും കശുവണ്ടിയും ഈത്തപ്പഴവും കഴിച്ചാണ് കലക്ടറും ഭാര്യയും പുറത്തിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.