സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് സമീപനത്തിലൂടെ –ക്ലീമിസ് ബാവ

തിരുവനന്തപുരം: ഒരുഭാഗത്ത് നിഷേധാത്മക പ്രസ്താവനയും മറുവശത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സമീപനവും ഒത്തുപോവില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പ്രസ്താവനയിലൂടെയല്ല, സമീപനത്തിലൂടെയാണ് സംശയങ്ങള്‍ ദൂരീകരിക്കേണ്ടതെന്നും ക്രിസ്ത്യന്‍ മഞ്ച് രൂപവത്കരിക്കാനുള്ള ബി.ജെ.പിനീക്കം സംബന്ധിച്ച് പ്രതികരിക്കവെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് ഏതൊരാള്‍ക്കും പ്രസ്ഥാനങ്ങള്‍ ആരംഭിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, അതിന്‍െറ സ്വീകാര്യത നന്മ പുറപ്പെടുവിക്കുന്നതിനെ ആശ്രയിച്ചായിരിക്കും. മഞ്ചിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. തെറ്റിദ്ധാരണ മാറ്റാനാണെങ്കില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ അതിനുതക്ക നേതാക്കളുണ്ട്. പുതിയ സംഘടനവഴി തെറ്റിദ്ധാരണ ദൂരീകരിക്കുമെന്ന് വിശ്വസിക്കാവുന്ന സാഹചര്യമില്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.