പാളത്തില്‍ പായാനൊരുങ്ങി കൊച്ചി മെട്രോ

ആലുവ: മുട്ടം യാര്‍ഡിലത്തെിച്ച മെട്രോ ട്രെയിനിന്‍െറ ആദ്യ മൂന്ന് കോച്ചുകള്‍ കൂട്ടിയോജിപ്പിച്ചു. എന്‍ജിനുള്ള രണ്ട് കോച്ചുകളും എന്‍ജിനില്ലാത്ത ഒന്നുമാണ് എത്തിയത്. രണ്ടറ്റത്തും എന്‍ജിനുള്ള കോച്ചുകളും നടുവില്‍ എന്‍ജിനില്ലാത്ത കോച്ചും ചേര്‍ത്താണ് ട്രെയിന്‍ തയാറാക്കിയത്. തിങ്കളാഴ്ച മുതല്‍ നടക്കുന്ന പരിശോധനക്കുശേഷമേ ട്രെയിന്‍ പൂര്‍ണസജ്ജമാകൂ. ഇതിനുശേഷം 23ന് യാര്‍ഡിലെ  പരീക്ഷണ ഓട്ടം ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യും.  മൂന്ന് കോച്ചുകളുമായി ശനിയാഴ്ച ആലുവയിലത്തെിയ ട്രെയിലര്‍ ലോറികള്‍ ദേശീയപാതയില്‍ പുളിഞ്ചോട് കവലക്ക് സമീപം നിര്‍ത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ 8.30നുശേഷമാണ് കോച്ചുകള്‍ ഇവിടെനിന്ന് മുട്ടം യാര്‍ഡിലേക്ക് കൊണ്ടുപോയത്. ദേശീയപാതയില്‍നിന്ന് യാര്‍ഡിലേക്കുള്ള തുരങ്കപാതയിലേക്ക് ലോറികള്‍ക്ക് കയറാനും അതുവഴി സഞ്ചരിക്കാനും കൂടുതല്‍ സമയം വേണ്ടിവന്നു. അതിനാല്‍ 11.30ഓടെയാണ് ലോറികള്‍ യാര്‍ഡില്‍ എത്തിയത്. പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെയാണ് കോച്ചുകള്‍ ഇറക്കാന്‍ ആരംഭിച്ചത്.
കോച്ചുകളുടെ നിര്‍മാതാക്കളായ അല്‍സ്റ്റോം അധികൃതര്‍ക്കാണ് യാര്‍ഡില്‍ ഇറക്കിവെക്കേണ്ടതിന്‍െറ ചുമതല. കെ.എം.ആര്‍.എല്‍ സിസ്റ്റംസ് ഡയറക്ടര്‍ പ്രവീണ്‍ ഗോയലിന്‍െറ നേതൃത്വത്തില്‍ കെ.എം.ആര്‍.എല്ലിന്‍െറയും അല്‍സ്റ്റോമിന്‍െറയും ടെക്നിക്കല്‍ വിഭാഗമാണ് ഇറക്കാന്‍ ഉണ്ടായിരുന്നത്. 1.30 ഓടെയാണ് ആദ്യ കോച്ച് ഇറക്കിയത്. ലോറി ബേയിലേക്ക് കയറ്റിനിര്‍ത്തിയശേഷം ക്രെയിന്‍ ഉപയോഗിച്ച് കോച്ച് ഉയര്‍ത്തി. ഇതിനുശേഷം ലോറി നീക്കി കോച്ച് ബേയിലേക്ക് ഇറക്കി. ഒന്നര മണിക്കൂറിനുശേഷമാണ് രണ്ടാമത്തെ കോച്ച് ഇറക്കിയത്. പിന്നീട്, ആദ്യ രണ്ട് കോച്ചുകള്‍ കൂട്ടിയോജിപ്പിച്ചു. ഇതിനുശേഷം വൈകുന്നേരം 5.30ഓടെയാണ് മൂന്നാമത്തെ കോച്ച് ഇറക്കിയത്. വൈകുന്നേരം ഏഴിനുമുമ്പ് മൂന്ന് കോച്ചുകളും ബേലൈനില്‍ വെച്ച് കൂട്ടിയോജിപ്പിച്ച് ആദ്യ ട്രെയിന്‍ തയാറാക്കി. ഇന്‍സ്പെക്ഷന്‍ ബേയിലേക്ക് മാറ്റുന്ന ട്രെയിനില്‍ ഇവിടെ വെച്ചാണ് കൂടുതല്‍ പരിശോധന നടത്തുക. ഇതിനുശേഷമാണ് പരീക്ഷണ ഓട്ടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.