കോട്ടയം: കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന് പകരം വനിത ഐ.പി.എസ് ഓഫിസറെ നിയമിച്ചത് സ്വാഗതാര്‍ഹമാണെന്നും കമീഷണറുടെ സ്ഥലം മാറ്റം സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. വനിത ഐ.പി.എസ് ഓഫിസര്‍മാരായ അജിത ബീഗത്തെയും ടി. നിശാന്തിനിയെയും ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയതോടെ വനിത എസ്.പിമാരാരും സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉമ ബെഹ്റയെ നിയമിച്ചതെന്നും ഡി.ജി.പി ‘മാധ്യമ’ത്തോട് പറഞ്ഞു. കമീഷണറുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളില്‍ കഴമ്പില്ല. കഴിവുള്ളവരെ മികച്ച സ്ഥാനങ്ങളില്‍ നിയമിക്കണമെന്നു തന്നെയാണ് തന്‍െറ നിലപാട്.
വനിതകളെ ജില്ലാ പൊലീസ് മേധാവികളായി നിയമിക്കണമെന്ന് പലപ്പോഴും ആവശ്യപ്പെടുമായിരുന്നു. വനിതകളെ ക്രമസമാധാനപാലന ചുമതല ഏല്‍പിച്ചാലേ സേനയില്‍ അവര്‍ക്ക് കൂടുതല്‍ ഉയരങ്ങളില്‍ എത്താനാവു. അക്കാര്യവും വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. ഇതേതുടര്‍ന്നാണ് ഉമ ബെഹ്റയെ നിയമിച്ചത്. -ഡി.ജി.പി പറഞ്ഞു.
വാട്സ്ആപ് വിവാദത്തില്‍ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിക്കട്ടെ. ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടും വൈകാതെ ലഭിക്കും.
ഫേസ്ബുക് വിവാദത്തില്‍ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുടെ മനോവൈകൃതം വെളിപ്പെടുത്താന്‍ ആരും ഫേസ്ബുക് ഉപയോഗിക്കാന്‍ പാടില്ല. ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.