തനത് ഫണ്ട് കുറഞ്ഞ 17 നഗരസഭകളില്‍ 436 കോടിയുടെ അര്‍ബന്‍ 2020 പദ്ധതി

കോഴിക്കോട്: സംസ്ഥാനത്ത് തനത് ഫണ്ട് കുറഞ്ഞ 17 നഗരസഭകളില്‍ 436 കോടി രൂപയുടെ അര്‍ബന്‍ 2020 പദ്ധതി നടപ്പാക്കും. കല്‍പറ്റ, ചിറ്റൂര്‍-തത്തമംഗലം, പെരിന്തല്‍മണ്ണ, ചാലക്കുടി, ഷൊര്‍ണൂര്‍, ഇരിങ്ങാലക്കുട, അങ്കമാലി, തൃശൂര്‍, മരട്,ചേര്‍ത്തല, കൊല്ലം, മഞ്ചേരി, ചങ്ങനാശ്ശേരി, പാല,പൊന്നാനി, ചെങ്ങന്നൂര്‍, ഗുരുവായൂര്‍ എന്നിവയാണ് നഗരസഭകള്‍.

 കല്‍പറ്റ-50 കോടി രൂപ, പെരിന്തല്‍മണ്ണ-47 കോടി, ചിറ്റൂര്‍-തത്തമംഗലം-12 കോടി, ചാലക്കുടി-10 കോടി, ഷൊര്‍ണൂര്‍-10 കോടി, ഇരിങ്ങാലക്കുട-15 കോടി, അങ്കമാലി-50 കോടി, മരട്-30 കോടി, മഞ്ചേരി-12 കോടി, ചങ്ങനാശ്ശേരി-15 കോടി, പൊന്നാനി-30 കോടി, ഗുരുവായൂര്‍-10 കോടി എന്നിങ്ങനെ ചെലവില്‍ അഴുക്കുചാല്‍ പദ്ധതികള്‍ നടപ്പാക്കും.

തൃശൂര്‍ നഗരസഭയില്‍ തോപ്പിന്‍മൂല, വഞ്ചിക്കുളം ജലപാത നവീകരണം-20 കോടി, ചേര്‍ത്തല നഗരസഭയില്‍ പുത്തന്‍റോഡ് കനാല്‍ നവീകരണം-15 കോടി, കൊല്ലം-ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം-20 കോടി, പാല-ജലവിതരണ-ശുദ്ധീകരണം-40 കോടി,ചെങ്ങന്നൂര്‍-റെയില്‍വേ സ്റ്റേഷന്‍-ബസ്സ്റ്റാന്‍ഡ്-ശിവക്ഷേത്രം സൗകര്യങ്ങള്‍-50 കോടി എന്നിങ്ങനെയും പദ്ധതികള്‍ നടപ്പാക്കും. ദീര്‍ഘകാല വികസനം മുന്നില്‍കണ്ട് പദ്ധതികള്‍ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതാണ് ഈ പദ്ധതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.