വിവാദ പ്രസംഗത്തിൽ വെള്ളാപ്പള്ളിക്ക് ജാമ്യം

കൊച്ചി: സമത്വ മുന്നേറ്റ യാത്രക്കിടെ വിവാദ പ്രസംഗം നടത്തിയതിനെ തുടർന്നുള്ള കേസിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്ക് ജാമ്യം. ആലുവ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് എ.സിറാജുദീനാണ് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ  ആലുവ സി.ഐ ഓഫിസിൽ ഹാജരായ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

ജാമ്യം അനുവദിക്കാത്ത വകുപ്പനുസരിച്ചായിരുന്നു വെള്ളാപ്പള്ളിക്കെതിരെ കേസ് ചാർജ് ചെയ്തിരുന്നത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി വെള്ളാപ്പള്ളി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 25,000 രൂപയുടെ ബോണ്ടിലും രണ്ട്പേരുടെ ആൾജാമ്യത്തിലും ഇന്ന് തന്നെ വെള്ളാപ്പള്ളിക്ക് ജാമ്യം നൽകണമെന്ന് ഹൈകോടതി നിർദേശം നൽകിയിരുന്നു. എ.എൻ രാജൻ ബാബു അടക്കമുള്ള എസ്.എൻ.ഡി.പിയുടെ പ്രമുഖ നേതാക്കൾ വെള്ളാപ്പള്ളിയെ സി.ഐ ഓഫിസിലേക്ക് അനുഗമിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.