ന്യൂഡല്‍ഹി: പുതുവത്സരാഘോഷ രാത്രിയില്‍ നോയിഡയില്‍ മലയാളിയെ ഭീഷണിപ്പെടുത്തി വിവിധ എ.ടി.എമ്മുകളില്‍നിന്നായി രണ്ടു ലക്ഷത്തോളം രൂപ പിന്‍വലിപ്പിച്ചശേഷം കാറുമായി ആക്രമിസംഘം കടന്നു.
പ്രമുഖ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരന്‍െറ ചെറുമകളും പി.എസ്.സി അംഗം ഉഷയുടെ മകളുമായ അമ്മുവിന്‍െറ ഭര്‍ത്താവ് അനു സത്യനാണ് (34) മര്‍ദനത്തിനും കവര്‍ച്ചക്കുമിരയായത്. കൊല്ലം മുണ്ടക്കല്‍ സ്വദേശിയായ അനു ഡല്‍ഹിയില്‍ ടെക് മഹീന്ദ്രയിലെ സീനിയര്‍ ബിസിനസ് അനലിസ്റ്റാണ്.
ഏഴു മാസം മുമ്പാണ് ഡല്‍ഹിയിലത്തെിയത്. ഭാര്യ അമ്മു ഡല്‍ഹിയില്‍ സ്കൂള്‍ ഓഫ് പ്ളാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ പിഎച്ച്.ഡി ചെയ്യുന്നു.
രാത്രി 10ഓടെ നോയിഡ സെക്ടര്‍-51ലെ വീട്ടില്‍നിന്ന് ചപ്പുചവര്‍ കളയാന്‍ കാറില്‍ പുറത്തിറങ്ങിയതായിരുന്നു അനു. തിരിച്ച് കാറില്‍ കയറുമ്പോഴാണ് രണ്ടംഗസംഘം സത്യനെ ബലംപ്രയോഗിച്ച് തടഞ്ഞ് തോക്കുചൂണ്ടുകയും മര്‍ദിക്കുകയും ചെയ്തത്.
ബലാല്‍ക്കാരമായി കാറില്‍ കയറ്റി. ഫോണും പഴ്സും തട്ടിയെടുത്തു. ഭാര്യയുടെയും അനുവിന്‍െറയും എ.ടി.എം കാര്‍ഡുകള്‍ അതിലുണ്ടായിരുന്നു. ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ വാങ്ങിയ സംഘം, കാര്‍ പല എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നിര്‍ത്തി പണം പിന്‍വലിച്ചു.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ ശമ്പളത്തുക ഉണ്ടായിരുന്നു. അര്‍ധരാത്രിക്കുമുമ്പും ശേഷവുമായാണ് ഇത്രയും തുക പിന്‍വലിച്ചത്. ആകെ 1.80 ലക്ഷമാണ് പിന്‍വലിച്ചത്. വിവാഹമോതിരവും കവര്‍ച്ചസംഘം കൈക്കലാക്കി.
യു.പിയിലെ ദാദ്രിക്കുസമീപം ആളൊഴിഞ്ഞസ്ഥലത്ത് ഇറക്കിവിട്ടശേഷം അനുവിന്‍െറ സ്വിഫ്ട് കാറുമായി സംഘം കടന്നു. തിരിച്ചുപോകുന്നതിന് 500 രൂപ അനുവിന്‍െറ കൈയില്‍ വെച്ചുകൊടുത്തു.
പിന്നീട് ഒരു തട്ടുകടയില്‍ കയറി ഫോണ്‍ ചോദിച്ചുവാങ്ങി പൊലീസിലും ഭാര്യയേയും വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസത്തെി അനുവിനെ നോയിഡയിലത്തെിച്ചു. മുഖത്താകെ മര്‍ദനമേറ്റ പാടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.