തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ജയന്തി നരേന്ദ്രനാഥിനെ പുറത്താക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. ഭരണകക്ഷിയിലെ രണ്ട് പ്രമുഖ എം.എല്‍.എമാരുടെ സമര്‍ദവും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥ് സര്‍ക്കാറിന് നല്‍കിയ കത്തിന്‍െറയും അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ സര്‍ക്കാറിന്‍െറ കോടതിഅലക്ഷ്യത്തിനെതിരെ വീണ്ടും ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അക്കാദമി മുന്‍ ജീവനക്കാരന്‍ ലൂയി മാത്യു. നേരത്തേ ജയന്തിയുടെ നിയമനവുമായി ബന്ധപ്പെട്ട് ലൂയി ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതില്‍ ജയന്തിയുടെ നിയമനം അനധികൃതമാണെന്ന് കോടതി കണ്ടത്തെി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 21ന് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയന്തിയെ അക്കാദമിയില്‍നിന്ന് പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഉത്തരവ് രഹസ്യമാക്കിവെച്ച മന്ത്രിയും അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥും അണിയറയിലൂടെ ജയന്തിയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതത്രെ.
നേരത്തേ 2013ല്‍ ജയന്തിയെ ഈ തസ്തികയില്‍നിന്ന് സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെ ജയന്തി ഹൈകോടതിയെ സമീപിച്ചതോടെ കേസ് പിന്‍വലിക്കാമെന്ന ധാരണയില്‍ തിരിച്ചെടുക്കുകയായിരുന്നു. അക്കാദമിയുടെ ഈ നടപടിക്കെതിരെ അഡീഷനല്‍ സെക്രട്ടറി ബി.എസ്. പവനകുമാരി സെക്രട്ടറി രാജേന്ദ്രന്‍നായര്‍ക്ക് കത്ത് നല്‍കിയെങ്കിലും അക്കാദമി ജനറല്‍ കൗണ്‍സിലിനെപോലും അറിയിക്കാതെ എക്സിക്യൂട്ടിവ് കമ്മിറ്റി കത്ത് മുക്കി. തുടര്‍ന്ന് ശക്തമായ രാഷ്ട്രീയ സമ്മര്‍ദംമൂലം ജയന്തിക്കെതിരെ നടപടിയെടുക്കാന്‍ സാംസ്കാരിക സെക്രട്ടറിക്കും അഡീഷനല്‍ സെക്രട്ടറിക്കും കഴിഞ്ഞില്ല. 2014 ജനുവരി 10നുശേഷം ജയന്തിക്ക് കരാര്‍ നീട്ടിനല്‍കരുതെന്ന് ഭരണസമിതി തീരുമാനമുണ്ടായിട്ടും സെക്രട്ടറിയും ചെയര്‍മാനും ചേര്‍ന്ന് ഇത് അട്ടിമറിച്ചു.
അതേസമയം, ചെയര്‍മാന്‍ നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് സമ്മതിക്കുന്ന മന്ത്രി, ഹൈകോടതി ഉത്തരവിനെക്കുറിച്ച് മൗനംപാലിക്കുകയാണ്. ഉത്തരവിനെതിരെ സ്റ്റേ വാങ്ങാതെ അക്കാദമിയില്‍ തുടരുന്ന ജയന്തിക്കെതിരെ തിങ്കളാഴ്ച മന്ത്രിയെകണ്ട് പരാതി ബോധിപ്പിക്കാനൊരുങ്ങുകയാണ് ജനറല്‍ കൗണ്‍സിലിലെ ഒരുവിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.