തൊടുപുഴ: അടച്ചുപൂട്ടിയ ഗേറ്റ് തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രതിഷേധം നടന്നതിന് പിന്നാലെ കോളജ് അധികൃതര്‍ പഴയഗേറ്റിന് മുന്നില്‍ മതില്‍കെട്ടി. തൊടുപുഴ ന്യൂമാന്‍ കോളജിന്‍െറ ഗേറ്റ് മറച്ചാണ് അധികൃതര്‍ മതില്‍ ഉയര്‍ത്തിയത്. കഴിഞ്ഞദിവസം കോളജ് കോമ്പൗണ്ടിനുള്ളില്‍ വിദ്യാര്‍ഥിയുടെ കാര്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റിരുന്നു.
അപകടത്തിന് കാരണം പുതുതായി തുറന്ന പ്രവേശ കവാടമാണെന്നും പഴയ ഗേറ്റ് തുറന്ന് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ ഗേറ്റ് തുറക്കണമെന്ന ആവശ്യവുമായി എത്തിയ വിദ്യാര്‍ഥികള്‍ ഉച്ചവരെ ഗേറ്റിന് മുന്നില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. തൊടുപുഴ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഗേറ്റ് തുറക്കാതെ പിന്തിരിയില്ളെന്ന നിലപാടിലായിരുന്നു ഇവര്‍.
പുതിയ പ്രവേശന കവാടം സ്ഥാപിച്ചതിനാലാണ് പഴയ ഗേറ്റ് അടച്ചതെന്നും രണ്ടര മാസം മുമ്പ് അടച്ചഗേറ്റ് പുന$സ്ഥാപിക്കാന്‍ കഴിയില്ളെന്നുമായിരുന്നു കോളജ് മാനേജ്മെന്‍റിന്‍െറ നിലപാട്. എന്നാല്‍, വിദ്യാര്‍ഥികള്‍ ഒരുമണിയോടെ താഴ് തകര്‍ത്ത് ഗേറ്റ് തള്ളിത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. സംഭവത്തില്‍ 20ഓളം വിദ്യാര്‍ഥികള്‍ക്കെതിരെ തൊടുപുഴ പൊലീസ് കേസും എടുത്തിട്ടുണ്ട്. ഇതിനിടെയാണ് ഞായറാഴ്ച ഗേറ്റിന് മുന്നില്‍ സമാന്തര മതില്‍കെട്ട് തീര്‍ത്തത്.
കോളജ് ഗേറ്റിന് സമീപം അബ്ദുല്‍ കലാം സ്മാരക ചത്വരം നിര്‍മിക്കുകയാണെന്നും ഇതുസംബന്ധിച്ച് നേരത്തേ കോളജ് മാനേജ്മെന്‍റ് തീരുമാനമെടുത്തതാണെന്നും കോളജ് പ്രിന്‍സിപ്പല്‍ ടി.എം. ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.