പാമോലിന്‍: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് വി.എസ്


തിരുവനന്തപുരം: പാമോലിന്‍ അഴിമതിയെക്കുറിച്ച് അന്നത്തെ ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നെന്ന വിജിലന്‍സ് കോടതിയുടെ പരാമര്‍ശം സംസ്ഥാന സര്‍ക്കാറിനും ഉമ്മന്‍ ചാണ്ടിക്കും ഏറ്റ കനത്ത പ്രഹരമാണെന്നും ധാര്‍മികത അല്‍പമെങ്കിലും അവശേഷിക്കുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സക്കറിയാ മാത്യുവിനെയും പത്മകുമാറിനെയും ഒഴിവാക്കിയ വിധിക്കെതിരെ നിയമപരമായി അപ്പീല്‍ നല്‍കാന്‍ താന്‍ മുന്‍കൈ എടുക്കും. പാമോയില്‍ കേസിലുള്‍പ്പെട്ട എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.  
കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയായിരുന്ന ഹനീഫയുടെ വിധിയും ഇതുതന്നെയായിരുന്നു. അന്ന് ആ ജഡ്ജിയെ പാകിസ്താന്‍ ചാരനെന്ന് അധിക്ഷേപിച്ച് സ്ഥലംമാറ്റി കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയതാണ്. ഇപ്പോള്‍ വന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിയായിരുന്ന ഹനീഫയുടെ കണ്ടത്തെലുകള്‍ ശരിയായിരുന്നെന്ന് തെളിയിച്ചിരിക്കുകയാണ്. ജിജി തോംസണെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി വിധിച്ചതാണെന്നും വി.എസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.