കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കാന്‍ കെ.കെ. ഷാജു

ആലപ്പുഴ: യു.ഡി.എഫില്‍ നില്‍ക്കുന്ന ജെ.എസ്.എസ്-രാജന്‍ ബാബു വിഭാഗത്തിന്‍െറ പ്രസിഡന്‍റായ കെ.കെ. ഷാജു കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കാന്‍ നീക്കം. മാവേലിക്കരയിലോ അടൂരിലോ സീറ്റ് ലഭിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നില്‍ക്കാനാണ് ഷാജുവിന് താല്‍പര്യം.
രാജന്‍ ബാബു വിഭാഗത്തിന്‍െറ ജനറല്‍ സെക്രട്ടറിയായ അഡ്വ. രാജന്‍ ബാബുവുമായി അകന്നുനില്‍ക്കുന്ന കെ.കെ. ഷാജു ഇക്കാര്യത്തില്‍ ആലപ്പുഴ ഡി.സി.സിയുടെ പിന്തുണയും തേടിയിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് അറിയില്ളെന്നും അത്തരം നിലപാടിന് പാര്‍ട്ടിയുമായി ബന്ധമില്ളെന്നും രാജന്‍ ബാബു പ്രതികരിച്ചു. ഷാജുവിനെ ജെ.എസ്.എസില്‍നിന്ന് മാറ്റിയിട്ടില്ല. എന്നാല്‍, ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെടുത്തി തനിക്കെതിരെ നീക്കം നടത്തിയത് ഷാജുവിന്‍െറ നിക്ഷിപ്ത താല്‍പര്യത്തിന്‍െറ ഭാഗമായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഷാജുവിന്‍െറ നിലപാടിനോട് പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും യോജിച്ചിട്ടില്ല.
എന്നാല്‍, കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ തെറ്റില്ളെന്ന് ഷാജു പറയുന്നു. അറിയപ്പെടുന്ന പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്നത് നല്ലകാര്യമാണ്. അതില്‍ രാഷ്ട്രീയ വഞ്ചനയില്ല. താന്‍ പ്രസിഡന്‍റായ ജെ.എസ്.എസിന് ഒൗദ്യോഗിക ചിഹ്നമില്ല. ഷാജുവിന് ആലപ്പുഴ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലത്തില്‍ സീറ്റ് നല്‍കണമോയെന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ളെയന്ന് ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ പറഞ്ഞു. അവരുടെ പാര്‍ട്ടി മുന്നണിയിലെ അസോസിയേറ്റ് അംഗമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുകയെന്നത് പാര്‍ട്ടിയുടെ നയമാണെന്നും ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ.കെ. ഷാജുവിന്‍െറ നീക്കം രാഷ്ട്രീയ ധാര്‍മികതക്ക് യോജിച്ചതല്ളെന്ന് യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ജെ.എസ്.എസ് സത്ജിത് വിഭാഗം ജനറല്‍ സെക്രട്ടറി അഡ്വ. വി.എച്ച്. സത്ജിത് അഭിപ്രായപ്പെട്ടു. എന്നാല്‍, ഒരു പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. അല്ളെങ്കില്‍ പ്രസിഡന്‍റ് സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയില്‍ ചേരുകയാണ് മാന്യതയെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.