തൃശൂര്‍: സോളാര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടില്ലെന്ന് ആഭ്യന്തര വകുപ്പ്. സോളാര്‍ തട്ടിപ്പും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം പരിഗണിക്കാനാവില്ളെന്ന് സംസ്ഥാന സര്‍ക്കാറിന്‍െറ അഡീഷനല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സോളാര്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ ജോയ് കൈതാരത്ത് നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. സരിത എസ്. നായരുടെ ടെലിഫോണ്‍ രേഖകള്‍ പൊലീസ് ഐ.ജി ടി.ജെ. ജോസ് നശിപ്പിച്ചുവെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാറും അട്ടക്കുളങ്ങര വനിതാ ജയിലില്‍ മുഖംമൂടി ധരിച്ച ചിലര്‍ എത്തിയിരുന്നുവെന്ന് അന്നത്തെ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബും മൊഴി നല്‍കിയതും കേസിലെ പ്രധാന എതിര്‍കക്ഷിയായി മുഖ്യമന്ത്രി വരുന്നതും ചൂണ്ടിക്കാട്ടിയാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന് ജോയ് കൈതാരത്ത് ആവശ്യപ്പെട്ടത്. ആഭ്യന്തര വകുപ്പ് പ്രതികൂലമായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ നിയമ വൃത്തങ്ങളുമായി ആലോചിച്ച് തുടര്‍ നടപടി തീരുമാനിക്കുമെന്ന് ജോയ് കൈതാരത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.