Posted On
date_range Updated On
date_range ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരം അവസാനിച്ചു
തിരുവനന്തപുരം: തെരുവുനായശല്യത്തിനെതിരെ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നടത്തിയ 24 മണിക്കൂര്‍ നിരാഹാരസമരം അവസാനിച്ചു. ഭാര്യ ഷീലാ കൊച്ചൗസേഫ് നല്‍കിയ ഇളനീര് കഴിച്ചാണ് സമരം അവസാനിപ്പിച്ചത്. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സമരസമാപനചടങ്ങില്‍ പങ്കെടുത്തു. നായ്ക്കളുടെ എണ്ണം കൂടുന്നതിനുകാരണം ശുചിത്വമില്ലായ്മയാണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ജനങ്ങള്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒരുമാസത്തിനകം പ്രശ്നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായില്ളെങ്കില്‍ ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.