Posted On
date_range Updated On
date_range ജെയ്ക്ക് സി. തോമസ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്
തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായി ജെയ്ക്ക് സി. തോമസിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്‍റായിരുന്ന വി.പി. സാനു എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. ജെ.എന്‍.യു വിഷയത്തില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. 22ന് സംസ്ഥാന വ്യാപകമായി മുഴുവന്‍ കാമ്പസുകളിലും ‘രാജ്യസ്നേഹ പരീക്ഷ’ നടത്തും. 24 ന് കാമ്പസുകളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ‘ജെ.എന്‍.യു ഐക്യദാര്‍ഢ്യ സദസ്സും’ 26ന് പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വിജിന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.