ആവശ്യങ്ങള്‍ അംഗീകരിച്ചു; ചിത്രലേഖ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെതുടര്‍ന്ന് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ 47 ദിവസമായി സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവന്ന അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ വില്ളേജില്‍ അഞ്ചുസെന്‍റ് ഭൂമിയും വീട് വെക്കാനുള്ള സാമ്പത്തിക സഹായം നല്‍കാമെന്നും കേസുകള്‍ എഴുതിത്തള്ളാമെന്നും സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ചിത്രലേഖ പറഞ്ഞു. ചിറയ്ക്കല്‍ പുഴാതിയില്‍ ഇറിഗേഷന്‍ വകുപ്പിന്‍െറ അധീനതയിലുള്ള 74 സെന്‍റ് ഭൂമിയില്‍നിന്നാണ് അഞ്ച് സെന്‍റ് അനുവദിക്കാന്‍ ഉത്തരവായത്.
സമരം പിന്‍വലിച്ച് നടന്ന യോഗം കെ.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചിത്രലേഖ ഐക്യദാര്‍ഢ്യ സമരസമിതി ചെയര്‍മാന്‍ മദനന്‍ മാധവപുരം അധ്യക്ഷത വഹിച്ചു. സലീന പ്രക്കാനം, അബ്ദുല്‍ ഹമീദ്, കാഞ്ഞിരമറ്റം സിറാജ്, ചെറുവയ്ക്കല്‍ അര്‍ജുനന്‍, പ്രഭാകരന്‍ വാരപ്പറത്ത്, നൗഷാദ് അലി, പന്തളം രാജേന്ദ്രന്‍, കരകുളം സത്യകുമാര്‍, കരിയില്‍ ബിജു, തെറ്റിയാര്‍ രവീന്ദ്രന്‍, കെ. ചെല്ലപ്പന്‍, പരുത്തിക്കുഴി മാഹീന്‍, മൈത്രി പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.