Posted On
date_range Updated On
date_range വെള്ളാപ്പള്ളിയുമായി ചര്‍ച്ച ഉദ്ദേശിക്കുന്നില്ലെന്ന് സുധീരന്‍
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനുമായോ അദ്ദേഹത്തിന്‍െറ പാര്‍ട്ടിയുമായോ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചനടത്താന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഇടത്-വലതു മുന്നണികളുമായി ചര്‍ച്ചനടത്തിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണിത്. കോണ്‍ഗ്രസിന്‍െറ ഒരു നേതാവും വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. മുന്നണികളുമായി ചര്‍ച്ചനടത്തിയെന്ന പ്രസ്താവന വെറും തമാശയായി കണ്ടാല്‍ മതി. ബി.ഡി.ജെ.എസിന് പ്രസക്തി ഇല്ളെന്നതാണ് പലതും പറയാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.