പി. ജയരാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

കോഴിക്കോട്/പയ്യന്നൂര്‍:  കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനെ ഏറെ അനിശ്ചിതത്വത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിയാരം സഹകരണ ഹൃദയാലയയില്‍ ചികിത്സയിലായിരുന്ന ജയരാജനെ തിങ്കളാഴ്ച രാത്രി 7.40ഓടെയാണ് കനത്ത സുരക്ഷാ അകമ്പടിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ മെഡിക്കല്‍ വിഭാഗം ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജനീഷ്, കാര്‍ഡിയോളജി വിഭാഗം ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. താജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചശേഷം ഇ.സി.ജി എടുത്തു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്‍െറ നിര്‍ദേശപ്രകാരമാണ് ജയരാജനെ വൈകീട്ട് അഞ്ചുമണിയോടെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. അത്യാധുനിക സൗകര്യങ്ങളുള്ള ഐ.സി.യു ആംബുലന്‍സില്‍ രണ്ട് ഡോക്ടര്‍മാരും നഴ്സുമുണ്ടായിരുന്നു. സി.ബി.ഐയുടെ കസ്റ്റഡിയും ചോദ്യം ചെയ്യലും ഒഴിവാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് പരിയാരത്ത് ചികിത്സ തേടുന്നതെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ആശുപത്രി മാറ്റം നടപ്പാക്കിയത്. തിങ്കളാഴ്ച രാവിലെ തലകറക്കം അനുഭവപ്പെട്ട ജയരാജനെ ഇ.എന്‍.ടി, ന്യൂറോളജി ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചിരുന്നു. ഉച്ചയോടെയാണ് ഡിസ്ചാര്‍ജ് ആവശ്യപ്പെട്ട് ജയില്‍ അധികൃതരുടെ കത്ത് പരിയാരത്ത് ലഭിച്ചത്. ഇതത്തേുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ആശുപത്രി ബില്‍ അടക്കാതെ വിട്ടയക്കാനാവില്ളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തുടര്‍ന്ന് നാലരയോടെ ജയില്‍ അധികൃതരത്തെി ബില്‍ തുക അടക്കുകയായിരുന്നു. പി. ജയരാജന്‍െറ കുടുംബവും സി.പി.എം നേതാക്കളും പരിയാരത്ത് ചികിത്സ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരുന്നുവെങ്കിലും നിരാകരിച്ചു.

പി. ജയരാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുമെന്നറിഞ്ഞ് കോളജ് പരിസരത്ത് വൈകുന്നേരം മുതല്‍ വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. പാര്‍ട്ടി അണികള്‍ മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹത്തെ എതിരേറ്റത്. അതേസമയം, ജയരാജനെതിരെ ചിലര്‍ ഗോ ബാക്ക് വിളിച്ചത് പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

രാവിലെ മുതല്‍ വന്‍ പൊലീസ് സന്നാഹമാണ് പരിയാരത്ത് ക്യാമ്പ് ചെയ്തത്.  എം.വി. ജയരാജന്‍ ഉള്‍പ്പെടെ നേതാക്കള്‍ പരിയാരത്തുണ്ടായിരുന്നുവെങ്കിലും പ്രതീക്ഷിച്ചത്ര സി.പി.എം പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT