നേതൃനിരയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ കെ.എസ്.യു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.എസ്.യു സംസ്ഥാന നിര്‍വാഹകസമിതിയിലേക്ക് 31പേരെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. മുഴുവന്‍ ജില്ലാ കമ്മിറ്റികളിലേക്കും 15 പേരെ വീതം ഉള്‍പ്പെടുത്തി സംഘടന ശക്തിപ്പെടുത്താനും അങ്കമാലിയില്‍ ചേര്‍ന്ന സമ്പൂര്‍ണ സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.
എന്‍.എസ്.യു.ഐ നിര്‍വാഹകസമിതി യോഗത്തിനിടെ ചേര്‍ന്ന കെ.എസ്.യു സംസ്ഥാനസമിതി യോഗത്തില്‍ എന്‍.എസ്.യു.ഐ അഖിലേന്ത്യ പ്രസിഡന്‍റ് റോജി എം. ജോണും പങ്കെടുത്തു. നിലവില്‍ ജില്ലാ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരും സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തവരുമായ നേതാക്കളെയാണ് സംസ്ഥാന നിര്‍വാഹകസമിതിയില്‍ ഉള്‍പ്പെടുത്തുക. ഇവര്‍ക്ക് പകരം ജില്ലാ കമ്മിറ്റികളിലേക്ക് 15 പേരെ വീതം ഉള്‍പ്പെടുത്തും. ഗ്രൂപ് മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഇവരുടെ തെരഞ്ഞെടുപ്പ്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടത്തെുന്ന രീതി പിന്തുടരുന്ന കെ.എസ്.യു നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടാണ് കൂടുതല്‍ ഭാരവാഹികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്‍െറ ഭാഗമായി കോട്ടയത്ത് സംസ്ഥാന റാലിയും സംഘടിപ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.