അധികാരം ഉപയോഗിച്ച് ഭരണഘടനയെ തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമം –കെ. സച്ചിദാനന്ദന്‍

തൃശൂര്‍: ജനാധിപത്യ അധികാരം ഉപയോഗിച്ച് ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് കവി കെ. സച്ചിദാനന്ദന്‍. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച ‘തിരസ്കാര്‍ സെല്‍ഫി’ സാംസ്കാരിക സംഗമം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമാധികാര, മതേതര, ജനാധിപത്യ ഇന്ത്യയെ നേര്‍വിപരീതത്തിലേക്ക് എത്തിക്കാനാണ് ശ്രമം. അടിമത്ത, ഏകാധിപത്യ, കോര്‍പറേറ്റ്, ഏകമതാധിഷ്ഠിത, ഫാഷിസ്റ്റ് രാഷ്ട്രമായി ഇന്ത്യ മാറുകയാണ്. ഗാന്ധി രാഷ്ട്രത്തില്‍നിന്ന് ഗോഡ്സെ രാഷ്ട്രമാക്കാനുള്ള ശ്രമമാണ് അധികാരം കൈയാളുന്നവര്‍ നടത്തുന്നത്. രാഷ്ട്രത്തിന്‍െറ സംസ്കാരം സമ്പന്നമാക്കിയിരുന്ന മതേതരത്വം അടക്കമുള്ള വൈവിധ്യങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി, പി. സുരേന്ദ്രന്‍, പ്രഫ.വി.ജി. തമ്പി, ബാലചന്ദ്രന്‍ വടക്കേടത്ത്, പി.എന്‍. ഗോപീകൃഷ്ണന്‍, സെബാസ്റ്റ്യന്‍, കെ.ആര്‍. ടോണി, അന്‍വറലി, പി.എ. നാസിമുദ്ദീന്‍, ഡോ. ജമീല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് സ്വാഗതവും ജില്ലാ പ്രസിഡന്‍റ് പി.ബി. ആരിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.