പി. ജയരാജൻെറ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. നേരത്തെ തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ഹരജി തള്ളിയ സാഹചര്യത്തിലാണ് ജയരാജൻ ഹൈകോടതിയെ സമീപിച്ചത്. ജയരാജന് ജാമ്യം അനുവദിച്ചതിനെതിരെ മനോജിൻെറ സഹോദരനും കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേസ് ഡയറി സമർപ്പിക്കാൻ വൈകിയ സി.ബി.ഐ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതുവരെ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തത് തികഞ്ഞ അലംഭാവമാണെന്ന് കോടതി പറഞ്ഞു. തുടർന്ന് വൈകുന്നേരത്തോടെ രേഖകൾ സി.ബി.ഐ ഹൈകോടതിക്ക് കൈമാറുകയായിരുന്നു.

കതിരൂർ മനോജിൻെറ വധത്തിൻെറ ബുദ്ധികേന്ദ്രം പി. ജയരാജനാണെന്ന് സി.ബി.ഐ ഇന്നലെ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഈ കേസിൽ മാത്രമല്ല മറ്റു പല മൃഗീയ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ജയരാജനുണ്ട്. നിയമത്തെ മറികടക്കാനാണ് ജയരാജൻ ശ്രമിക്കുന്നത്. കേസിൻെറ തുടരന്വേഷണത്തിന് ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും സി.ബി.ഐ ഹൈകോടതിയെ അറിയിച്ചു.

നേരത്തെ മൂന്നു തവണ തലശ്ശേരി സെഷൻസ് കോടതി ജയരാജൻെറ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.