കഷ്ടപ്പെടുന്നവര്‍ക്കായി ജീവിതം സമര്‍പ്പിക്കണം –എം.ഐ. അബ്ദുല്‍ അസീസ്

കൊച്ചി: ഭൂമിയില്‍ കഷ്ടപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുകയും ജീവിതം സമര്‍പ്പിക്കുകയും ചെയ്തെങ്കിലേ ദൈവപ്രീതിക്ക് അര്‍ഹരാകൂവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഇത് ഇസ്ലാമിക ആദര്‍ശത്തിന്‍െറ അനിവാര്യതയാണ്. ഈ ബാധ്യതയും ചുമതലയും ഏറ്റെടുത്താണ് ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ യത്നിക്കുന്നത്. ആശയവും മനുഷ്യ നന്മക്കായുള്ള ദൈവിക നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടാണ് സാമൂഹിക-കാരുണ്യ പ്രവര്‍ത്തന ഏകോപനം നിര്‍വഹിക്കുന്ന പീപ്ള്‍സ് ഫൗണ്ടേഷന്‍െറ പ്രവര്‍ത്തനമെന്നും അമീര്‍ പറഞ്ഞു.
അടിയുറച്ച ദൈവവിശ്വാസവും അര്‍പ്പണ മനോഭാവവുമാണ് സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ കരുത്തെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എം.ഐ. ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു.  ഇസ്ലാമിനെ വികൃതമാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ പ്രതിരോധിക്കാന്‍ ഇത്തരം സാമൂഹിക -സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുമെന്നും ഐ.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും ഇസ്ലാമിക വിരുദ്ധമെന്ന് രാജ്യത്ത് ആദ്യം പ്രഖ്യാപിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്നും ഷാനവാസ് പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ധാരാളം പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാനാണ് പീപ്ള്‍സ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ പറഞ്ഞു. ആശ്വാസ് കൗണ്‍സലിങ് സെന്‍റര്‍ വികസനം, ലഹരി വിമുക്തി ആശുപത്രി, തീരപ്രദേശത്ത് മെഡിക്കല്‍ സൗകര്യം എന്നിവയെല്ലാം പദ്ധതികളുടെ ഭാഗമാണ്. പീപ്ള്‍സ് ഹോം പദ്ധതിയില്‍ 500 ചതുരശ്ര അടിയില്‍ അഞ്ചുലക്ഷം രൂപവീതം ചെലവിട്ടാണ് വീടുകള്‍ നിര്‍മിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.