നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏജന്‍റുമാരില്ലാത്ത ഒരൊറ്റ ബൂത്തും ഉണ്ടാകരുതെന്ന് കമീഷന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏജന്‍റുമാരില്ലാത്ത ഒരൊറ്റ ബൂത്തും ഇത്തവണ സംസ്ഥാനത്ത് ഉണ്ടാകരുതെന്ന് പൊലീസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ കര്‍ശന നിര്‍ദേശം. മുഴുവന്‍ ബൂത്തുകളിലും ഏജന്‍റുമാരുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. ഭീഷണിപ്പെടുത്തിയും അക്രമം അഴിച്ചുവിട്ടും ഏതെങ്കിലും ബൂത്തില്‍ ഏജന്‍റുമാര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ അവരെ പൊലീസ് വാഹനത്തില്‍ ബൂത്തിലത്തെിക്കണം. വോട്ടെടുപ്പിനുശേഷം അവരെ സുരക്ഷിതമായി വീടുകളിലത്തെിക്കണം. ഇതിനുള്ള പൂര്‍ണ ഉത്തരവാദിത്തം  പൊലീസിനായിരിക്കുമെന്നും കമീഷന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

ഇതര സംസ്ഥാനങ്ങളിലെ പോലെ ഇവിടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകാറില്ളെങ്കിലും കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരായിരിക്കണം രണ്ട് ജില്ലകളിലും സുരക്ഷക്ക് നേതൃത്വം നല്‍കേണ്ടതെന്നും കമീഷന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്‍െറ ഭാഗമായി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്. കണ്ണൂര്‍-കാസര്‍കോട് അടക്കം പ്രശ്ന സാധ്യത ജില്ലകളിലെല്ലാം കേന്ദ്ര പാരാമിലിട്ടറി സേനയെ വിന്യസിക്കും. ഈ മേഖലകളില്‍ പഴുതടച്ചുള്ള സുരക്ഷയാകണം ഒരുക്കേണ്ടത്. ഇരട്ട വോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണം.

ഇരട്ട വോട്ടുള്ളവര്‍ക്ക് ഒന്നൊഴിവാക്കാന്‍ അവസരം നല്‍കും. എന്നിട്ടും ഒന്ന് ഒഴിവാക്കുന്നില്ളെങ്കില്‍ അത് കുറ്റകരമായി കാണണം. അതിര്‍ത്തി ജില്ലകളില്‍ ഇതിനുള്ള പരിശോധന കുറ്റമറ്റ രീതിയില്‍ നടത്തണം. ഇടുക്കി-പാലക്കാട് ജില്ലകളില്‍ കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ളവരെ കണ്ടത്തെണം. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ പ്രത്യേക സോഫ്ട്വെയര്‍ തയാറാക്കും. ഒരേസമയം, രണ്ട് സംസ്ഥാനങ്ങളിലും ആരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുത്. അതിര്‍ത്തികളില്‍ ഇതിനായി  പരിശോധന നിര്‍ബന്ധമാക്കണം. എല്ലാ അതിര്‍ത്തി ചെക് പോസ്റ്റുകളിലും തെരഞ്ഞെടുപ്പ് ദിവസം കൂടുതല്‍ പൊലീസിനെ നിയമിക്കണം കമീഷന്‍ നിര്‍ദേശിച്ചു.

വികലാംഗര്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കണം. എല്ലാ ബൂത്തുകളിലും റാമ്പ് ഒരുക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിലും വേഗത്തില്‍ തീര്‍പ്പുകല്‍പിക്കണം. ആരാധനാലയങ്ങളുടെ കോമ്പൗണ്ടുകളിലും കോംപ്ളക്സുകളിലും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ ഇത്തവണ ഒഴിവാക്കണമെന്നും മറ്റ് സൗകര്യങ്ങള്‍ ലഭിച്ചില്ളെങ്കില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയാകാമെന്നും കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.