പാമോയില്‍ കേസ്: പത്മകുമാറിന്‍െറയും സഖറിയാ മാത്യുവിന്‍െറയും വിടുതല്‍ ഹരജികളില്‍ വിധി 23ന്

തൃശൂര്‍: പാമോയില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു എന്നിവരുടെ വിടുതല്‍ ഹരജികളില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഈമാസം 23ന് വിധി പറയും. പാമോയില്‍ കേസ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിജിലന്‍സ് കോടതിയുടെ പരിഗണനക്ക് വരുന്നത്. 2010ല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജികളില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായത്. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി സെക്രട്ടേറിയറ്റ് ഓഫിസ് മാന്വല്‍, കാബിനറ്റ് ബിസിനസ് മാന്വല്‍ എന്നീ രേഖകള്‍ ഹാജരാക്കന്‍ നിര്‍ദേശിച്ചു. 2014 ഫെബ്രുവരിയില്‍ കേസിലെ എതിര്‍കക്ഷികളായ മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയും ചീഫ് സെക്രട്ടറി ജിജി തോംസണിന്‍െറയും അപേക്ഷ കോടതി തള്ളിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.