ക്ഷേമ പെന്‍ഷനുകള്‍ ശമ്പളം കിട്ടുന്നത് പോലെ ലഭിക്കുമെന്ന് തിരുവഞ്ചൂര്‍

കോട്ടയം: ശമ്പളം കിട്ടുന്നതുപോലെ ഇനിയുള്ള മാസങ്ങളില്‍ വിവിധ ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പെന്‍ഷന്‍ വിതരണത്തിന്‍െറ വേഗതയും കൃത്യതയും ഉറപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച ‘ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍’ പദ്ധതിയുടെ ഭാഗമായി സാമൂഹിക സുരക്ഷ പെന്‍ഷന്‍ കുടിശ്ശിക ചെക് ജില്ലാതല വിതരണത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ.എം. മാണി എം.എല്‍.എ അധ്യക്ഷത വഹിച്ചു.തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ ഏറ്റുവാങ്ങിയ ചെക് കൈപ്പറ്റിയ തീയതി മുതല്‍ ഏഴുദിവസത്തിനുള്ളില്‍ ഗുണഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കും. മുന്‍കൂട്ടി ഗുണഭോക്താവിനെ അറിയിച്ചശേഷം പൂര്‍ത്തിയാക്കുന്ന ചെക് സ്വന്തം അക്കൗണ്ട് വഴി മാറിയെടുക്കണം. വീടുകളില്‍ അവശരായി കഴിയുന്നവര്‍ക്ക്  ഉദ്യോഗസ്ഥര്‍ നേരിട്ട് ചെക്കുകള്‍ എത്തിച്ചുനല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.