Posted On
date_range Updated On
date_range ബിജു രാധാകൃഷ്ണന്‍ സരിതയെ വിസ്തരിച്ചത് രഹസ്യമായി
കൊച്ചി: ബിജു രാധാകൃഷ്ണന്‍ ഇന്‍ കാമറ നടപടിയിലൂടെ സരിതയെ ഒരു മണിക്കൂറോളം ക്രോസ് വിസ്താരം ചെയ്തു. കമീഷന്‍ ചെയര്‍മാന്‍െറ ചേംബറിലായിരുന്നു വിസ്താരം. കമീഷന്‍ ചെയര്‍മാനൊപ്പം കോര്‍ട്ട് ഓഫിസര്‍, സ്റ്റെനോഗ്രാഫര്‍, കമീഷനെ സഹായിക്കുന്ന അഭിഭാഷകന്‍ സി. ഹരികുമാര്‍, സരിതയുടെ അഭിഭാഷകന്‍ സി.ഡി ജോണി എന്നിവരെയാണ് ക്രോസ് വിസ്താരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്. ബിജുവിന്‍െറ ചോദ്യങ്ങളും പ്രതിവാദങ്ങളും തന്‍െറ കക്ഷിക്ക് മാനഹാനി ഉണ്ടാക്കിയേക്കുമെന്ന അപേക്ഷയത്തെുടര്‍ന്നാണ് സി.ഡി ജോണിയെ കമീഷന്‍ അനുവദിച്ചത്.
അതേസമയം, ക്രോസ് വിസ്താരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍െറ അപേക്ഷ കമീഷന്‍ തള്ളി. രഹസ്യ വിസ്താരത്തിലെ മൊഴികള്‍ പരസ്യമാക്കില്ളെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.