കോഴിക്കോട് അരയിടത്തുപാലം മേല്‍പാലത്തില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 39 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് നഗരമധ്യത്തില്‍ ഏഴുവാഹനങ്ങള്‍ കൂട്ടയിടിച്ച് 39 പേര്‍ക്ക് പരിക്ക്. വലതുകാലിന് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികന്‍ പാലക്കാട് സ്വദേശി അകത്തത്തെറയില്‍ ശിവദാസ(40)നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
മാവൂര്‍ റോഡില്‍ അരയിടത്തുപാലം മേല്‍പാലത്തില്‍ ഉച്ചക്ക് 12.30ഓടെയാണ് അപകടം. മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഫാത്തിമ’ എന്ന സ്വകാര്യ ബസ് മേല്‍പാലത്തിന് മുകളില്‍ അമിതവേഗത്തില്‍ ‘ലക്ഷ്മി’ എന്ന ബസിനെ മറികടക്കുന്നതിനിടെ എതിരെവന്ന ‘സിംല’ എന്ന സിറ്റി ബസിലിടിക്കുകയായിരുന്നു. ഇതോടെ സിറ്റി ബസിന് പിന്നിലത്തെിയ മൂന്ന് കാറുകളും ഒരു ബൈക്കും അപകടത്തില്‍പെട്ടു. പാലത്തിന്‍െറ ഇടതുകൈവരിയോടും ബസിനോടും ചേര്‍ന്ന് കാലുകള്‍ ഞെരുങ്ങിപ്പോയ ബൈക്ക് യാത്രികന്‍ ശിവദാസന്‍ പാലത്തില്‍നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. പാലത്തിനു താഴെ ബസ് നിര്‍ത്തി അതിനുമുകളില്‍ ആളുകള്‍ കയറിനിന്ന് ഇദ്ദേഹത്തെ ഉയര്‍ത്തിപ്പിടിച്ച അവസ്ഥയിലാണ് ഫയര്‍ഫോഴ്സ് സ്ഥലത്തത്തെുന്നത്. 10 മിനിറ്റിലെ ശ്രമകരമായ ദൗത്യത്തിനുശേഷം ബസിന്‍െറ ബോഡി അടര്‍ത്തിമാറ്റിയാണ് ശിവദാസനെ രക്ഷിച്ചത്. ഫാത്തിമ ബസിന്‍െറ മത്സരഓട്ടമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ പാലത്തില്‍നിന്ന് താഴേക്ക് വീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കൂട്ടയിടിയെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.  ബീച്ച് ഫയര്‍ഫോഴ്സിന്‍െറ രണ്ട് യൂനിറ്റുകളാണ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ വി.കെ. ബിജുവിന്‍െറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റവരില്‍ 21 പേരെ സ്വകാര്യ ആശുപത്രിയിലും 15 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാത്തിമ ബസിന്‍െറ ഡ്രൈവര്‍ ജിജിനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.