പുതിയ ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണൻ

കൊച്ചി: പുതിയ ചില കാര്യങ്ങൾ കൂടി കമീഷൻ മുൻപാകെ വെളിപ്പെടുത്തുമെന്ന് സോളർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ. വ്യക്തമായ തെളിവുകളോട് കൂടിയ കാര്യങ്ങളായിരിക്കും വെളിപ്പെടുത്തുക. തന്‍റെ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാക്കിയ ഗൂഢാലോചനയിൽ സരിതക്കും പങ്കുണ്ട്. ഇത് സംബന്ധിച്ച തെളിവും ഉടൻ പുറത്തുവിടും. കേസിൽ ലൈംഗികാരോപണം ഉന്നയിച്ച സി.ഡി ഉചിത സമയത്ത് കമീഷന് മുന്നില് ഹാജരാക്കുമെന്നും ബിജു പറഞ്ഞു. കോൺഗ്രസുമായി ബന്ധപ്പെട്ട് സരിത ഇപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങൾ സത്യമാണെന്നും ബിജു കൂട്ടിച്ചേർത്തു.

കേസിലെ പ്രധാന പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍ കൂട്ടുപ്രതിയായ സരിത എസ്. നായരെ അന്വേഷണ കമീഷന്‍ മുമ്പാകെ ക്രോസ് വിസാതാരം ചെയ്ത ശേഷം മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.