ചോദ്യങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷണര്‍; ഉത്തരങ്ങളുമായി അങ്കണവാടി ടീച്ചറും

കൊച്ചി: ബൂത്തിലെത്ര വോട്ടര്‍മാരുണ്ട്? ചോദ്യം ഡല്‍ഹിയില്‍ നിന്നത്തെിയ തെരഞ്ഞെടുപ്പ് കമീഷണറുടേത്. ഉത്തരം പറയേണ്ടതാകട്ടെ എറണാകുളം നിയോജക മണ്ഡലത്തിലെ 18ാം നമ്പര്‍ ബൂത്തായ കുറുങ്കോട്ട ദ്വീപിലെ അങ്കണവാടി ടീച്ചര്‍ സരളയും. മുന്നറിയിപ്പില്ലാതെയത്തെിയ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് മുന്നില്‍ അമ്പരപ്പ് മറച്ചുവെച്ച് സരള വോട്ടര്‍മാരുടെ എണ്ണം പറഞ്ഞു. അതോടെ തുടരെ ചോദ്യങ്ങള്‍ വന്നു. എല്ലാവരും വോട്ടുചെയ്യാനത്തെുമോ? വോട്ടേഴ്സ് സ്ളിപ് ബൂത്ത് ലെവല്‍ ഓഫിസറായ ടീച്ചര്‍ എല്ലാ വീട്ടിലും നേരിട്ട് എത്തിക്കുകയാണോ? എല്ലാത്തിനും സരള മലയാളത്തില്‍ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് ഒപ്പമുണ്ടായിരുന്ന എറണാകുളം സിറ്റി പൊലീസ് ചീഫ് എം.പി. ദിനേശ് പരിഭാഷകനായി.

തിരുവനന്തപുരത്തുനിന്ന് രാവിലെതന്നെ കൊച്ചിയിലത്തെിയ തെരഞ്ഞെടുപ്പ് കമീഷണര്‍ പത്ത് മണിക്ക് ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ യോഗം വിളിക്കാനാണ് തീരുമാനിച്ചത്. അപ്രതീക്ഷിതമായാണ് യോഗം റദ്ദാക്കി ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. കുറുങ്കോട്ട ദ്വീപിലെ അങ്കണവാടി സന്ദര്‍ശിക്കാന്‍ കമീഷണര്‍ തീരുമാനിച്ചതോടെ ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ ബൂത്ത് ലെവല്‍ ഓഫിസറായ അങ്കണവാടി ടീച്ചറെ വിവരമറിയിക്കുകയായിരുന്നു.

അധ്യാപകര്‍ സമരത്തിലായതിനാല്‍ വെള്ളിയാഴ്ച അങ്കണവാടിക്ക് അവധി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷണറും കലക്ടറും സിറ്റി പൊലീസ് കമീഷണറുമടങ്ങുന്ന വി.ഐ.പി സംഘം എത്തുന്ന വിവരമറിഞ്ഞയുടന്‍ ടീച്ചര്‍ അങ്കണവാടിയിലത്തെി. പിന്നെ കമീഷണര്‍ക്ക് സ്വീകരണം നല്‍കാനുള്ള ഒരുക്കമായി. സമീപവാസികളെയെല്ലാം സംഘടിപ്പിച്ച് അതിഥികളെ സല്‍കരിക്കാന്‍ കുറച്ച് ഇളനീരും തയാറാക്കി. അപ്പോഴാണ് കുടിക്കാന്‍ സ്ട്രോ ഇല്ളെന്നത് മനസ്സിലായത്. ഉടന്‍ 15 ചില്ലുഗ്ളാസുകള്‍ സംഘടിപ്പിച്ച് അതിനും പരിഹാരം കണ്ടു.

രാവിലെ 11 മണിയോടെ റാവത്തും ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യവും സിറ്റി പൊലീസ് ചീഫ് എം.പി. ദിനേശും അടങ്ങിയസംഘം എറണാകുളത്തുനിന്ന് ബോട്ടില്‍ ദ്വീപിലെ അങ്കണവാടിയിലത്തെി. കമീഷണര്‍ വന്നയുടന്‍ ബൂത്ത് വെലല്‍ ഓഫിസറാരാണെന്നാണ് അന്വേഷിച്ചത്. പിന്നെ കമീഷണറുടെ ചോദ്യങ്ങളെല്ലാം സരളയോടായിരുന്നു. എല്ലാ തെരഞ്ഞെടുപ്പുകാലത്തും കലക്ടര്‍ നേരിട്ടത്തെി ബൂത്തിലെ ക്രമീകരണങ്ങള്‍ പരിശോധിക്കാറുണ്ടെന്നും ടീച്ചര്‍ പറഞ്ഞു. ഇതോടെ കലക്ടര്‍ക്കും കിട്ടി തെരഞ്ഞെടുപ്പ് കമീഷണറുടെ അഭിനന്ദനം.

അങ്കണവാടിയിലേക്ക് വരുന്നവഴിയില്‍ സ്ളാബ് ഇട്ടുതരണമെന്നും കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തണമെന്നുമുള്ള ആവശ്യം ടീച്ചര്‍ കമീഷനു മുന്നില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാനവാസ്, തഹസില്‍ദാര്‍ എന്‍.കെ. കൃപ, ബന്ധപ്പെട്ട മറ്റ ്ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കമീഷണറെ അനുഗമിച്ചിരുന്നു. തുടര്‍ന്ന് കടുങ്ങല്ലൂരിലെ സാഹിത്യ പോഷിണി വായനശാല, ഈസ്റ്റ് കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ ബൂത്തുകളും സന്ദര്‍ശിച്ച ശേഷമാണ് ഡല്‍ഹിക്ക് മടങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.