പാചകവാതക ക്ഷാമം രൂക്ഷം

കൊച്ചി: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദയംപേരൂര്‍ ബോട്ട്ലിങ് പ്ളാന്‍റില്‍ അവശ്യസര്‍വിസ് നിയമമനുസരിച്ച് (എസ്മ) നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് കോടതി നിര്‍ദേശം. വേതന വര്‍ധന ആവശ്യപ്പെട്ട് കരാര്‍ തൊഴിലാളികള്‍ നടത്തുന്ന മെല്ളെപ്പോക്ക് സമരം അവസാനിപ്പിക്കാന്‍ മേഖലാ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സിവില്‍ സപൈ്ളസ് വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.
പ്ളാന്‍റില്‍ പാചകവാതക നീക്കം തടസ്സപ്പെടുത്തുന്ന കരാര്‍ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കാനാണ് കോടതി ഉത്തരവ്. ഫെബ്രുവരി രണ്ടിനാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. റീജനല്‍ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതിനാലാണ് നിയമ നടപടിക്ക് മുതിരാതിരുന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
വേതന വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി ജനുവരി 28 മുതലാണ് സമരം തുടങ്ങിയത്. ബുധനാഴ്ച നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ തിങ്കള്‍ മുതല്‍ സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ട 15,000 രൂപ മിനിമം വേതനം അംഗീകരിക്കില്ളെന്ന് കരാറുകാര്‍ നിലപാട് സ്വീകരിച്ചതാണ് അനുരഞ്ജന ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. അനിശ്ചിതകാല സമരം ആരംഭിക്കുന്നതോടെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ പൂര്‍ണമായും പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഭാഗികമായും പാചകവാതക വിതരണം തടസ്സപ്പെടും.ഉദയംപേരൂര്‍ ബോട്ട്ലിങ് പ്ളാന്‍റില്‍ 150 ലോഡ് പാചകവാതക സിലിണ്ടറുകള്‍ പ്രതിദിനം കയറ്റിപ്പോയിരുന്നിടത്ത് ശരാശരി 50 ലോഡ് പോലും പോകുന്നില്ളെന്ന് കരാറുകാര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.