വി.എം. സുധീരന് അബ്കാരികളുമായി അടുത്ത ബന്ധം: പിണറായി

കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സഞ്ചരിക്കുന്നത് അബ്കാരി ബിസിനസുകാരനായ ഹിറ്റ്‌സ് മധുവിന്‍റെ കാറിലാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സുധീരന്‍റെ ഭാര്യാ സഹോദരന് ബാറിന്‍റെ ഉടമസ്ഥതയില്‍ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നവകേരള മാര്‍ച്ചിന്‍റെ ഭാഗമായി എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

എസ്.എന്‍.സി ലാവലിന്‍ കേസിനെ ഭയമില്ല. താന്‍ ഇപ്പോള്‍ ഒരു കേസിലും പ്രതിയല്ല. വിശദമായ വാദം കേട്ടശേഷമാണ് കേസ് കോടതി അവസാനിപ്പിച്ചത്. എത്രയും പെട്ടെന്ന് വിചാരണ വേണമെന്ന് ആവശ്യപ്പെട്ട ആളാണ് താന്‍. ലാവലിന്‍ കേസിലെ സി.ബി.ഐ കോടതിയുടെ നടപടി ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.