തെരുവ് നായ്ക്കളുടെ ആക്രമം; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറുടെ വൃക്ക തകര്‍ന്നു

കൊച്ചി: തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ചാടിയതിനത്തെുടര്‍ന്ന് നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പെട്ട് ഡ്രൈവറുടെ വൃക്ക തകര്‍ന്നു. ഓട്ടോയിലുണ്ടായിരുന്ന അമ്മയും കൈക്കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു. പിറവം കളമ്പൂര്‍ ചെല്ലിക്കാട്ടില്‍ കെ.വി. ഷൈമോനാണ് (41) ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ തകര്‍ന്ന ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതിന് എറണാകുളം കച്ചേരിപ്പടി - പച്ചാളം റൂട്ടില്‍ അയ്യപ്പന്‍കാവ് കണ്ണച്ചന്‍തോട് ജങ്ഷനിലായിരുന്നു സംഭവം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവറായ ഷൈമോന്‍ ഞായറാഴ്ച രാത്രി പച്ചാളത്തേക്ക് ഓട്ടം പോകുമ്പോഴാണ് സംഭവം. പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും പിന്‍ചക്രം ഒരു നായ്യുടെ ദേഹത്ത് കൂടി കയറിയിറങ്ങി ഓട്ടോ മറിഞ്ഞു. തെറിച്ചു വീണ ഷൈമോന്‍െറ ദേഹത്തേക്കാണ് ഓട്ടോ വീണത്. വയറിന്‍െറ ഭാഗം തകര്‍ന്ന അവസ്ഥയിലായിരുന്നു.  വെന്‍റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ളെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.