ഉണ്യാല്‍ സംഘര്‍ഷം: രാഷ്ട്രീയ പാര്‍ട്ടികള്‍ ഇച്ഛാശക്തി കാണിക്കണം –എം.ഐ. അബ്ദുല്‍ അസീസ്

താനൂര്‍: മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ മുസ്ലിം ലീഗും സി.പി.എമ്മും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇച്ഛാശക്തി കാണിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യമനസ്സുകളില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നാടിന് ആപത്താണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 15 വര്‍ഷത്തിലധികമായി ഉണ്യാലില്‍ ചെറുതും വലുതുമായ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഓരോ വീടുകളിലും ആസൂത്രിത ആക്രമണങ്ങളാണ് നടന്നത്. സാമ്പത്തികമായി തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം ഇതിന്‍െറ പിന്നിലുണ്ട്. ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തുന്നവരെ നിയമത്തിന്‍െറ കീഴില്‍ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ തയാറാവണം.
 പ്രദേശത്ത് സമാധാന അവസ്ഥ തിരിച്ചുകൊണ്ടുവരാനുള്ള ഏത് ശ്രമത്തിനും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉണ്ടാകുമെന്ന് അമീര്‍ അറിയിച്ചു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിമാരായ ടി.കെ. ഹുസൈന്‍, ശിഹാബ് പൂക്കോട്ടൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്‍റ് എം.സി. നസീര്‍, ജില്ലാ സമിതി അംഗം ഡോ. അബ്ദുല്‍നാസര്‍ കുരിക്കള്‍, കണ്‍വീനര്‍ ഖാജാ ശിഹാബുദ്ദീന്‍, ഏരിയാ പ്രസിഡന്‍റുമാരായ കെ.എം. ഇബ്രാഹിം, വി.പി.ഒ. അബ്ദുല്‍നാസര്‍ എന്നിവര്‍ അമീറിനെ അനുഗമിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.