റൂട്ട് മാറ്റിയ ട്രെയിനുകൾ

കോഴിക്കോട്: തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ്​ (16347) അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ പാളംതെറ്റിയതിനെ തുടർന്ന് ഏഴ് ട്രെയിനുകളുടെ റൂട്ട് മാറ്റിയതായി  സതേൺ റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്നവയും തൃ-ശൂർ വഴി കടന്നു പോകുന്നതുമായ ഏഴ് ട്രെയിനുകളുടെ റൂട്ടിലാണ് മാറ്റമുള്ളത്.

ട്രെയിനുകളുടെ വിശദാംശങ്ങൾ

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നവ:

  1. 11.15ന് പുറപ്പെടുന്ന 12626 തിരുവനന്തപുരം-ന്യൂഡൽഹി കേരളാ എക്സ്പ്രസ് നാഗർകോവിൽ ടൗൺ, തിരുനെൽവേലി, ദിണ്ടുഗൽ, കരൂർ, ഈറോഡ് വഴിയാണ് സർവീസ് നടത്തുക. ഈറോഡ് നിന്ന് സാധാരണ റൂട്ടിലാവും സർവീസ് നടത്തുക.
  2. 12.40ന് പുറപ്പെടുന്ന 12515 തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസ് നാഗർകോവിൽ ടൗൺ, തിരുനെൽവേലി, ദിണ്ടുഗൽ, കരൂർ, ഈറോഡ് വഴിയാണ് സർവീസ് നടത്തുക. ഈറോഡ് നിന്ന് സാധാരണ റൂട്ടിലാവും സർവീസ് നടത്തുക.

തൃശൂർ വഴി കടന്നു പോേകണ്ടവ:

  1. 17230 ഹൈദരാബാദ്-തിരുവനന്തപുരം എക്സ്പ്രസ് ഈറോഡ്, കരൂർ, ദിണ്ടുഗൽ, മധുരൈ, തിരുനെൽവേലി, നാഗർകോവിൽ ടൗൺ വഴിയാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക.
  2. 12511 ഗൊരഖ്പുർ-തിരുവനന്തപുരം എക്സ്പ്രസ് ഈറോഡ്, കരൂർ, ദിണ്ടുഗൽ, മധുരൈ, തിരുനെൽവേലി, നാഗർകോവിൽ ടൗൺ വഴിയാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക.
  3. 16526 ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് പൊള്ളാച്ചി, ദിണ്ടുഗൽ, മധുരൈ, തിരുനെൽവേലി വഴിയാണ് കന്യാകുമാരിയിലേക്ക് സർവീസ് നടത്തുക. പാലക്കാട്, എറണാകുളം ടൗൺ, തിരുവനന്തപുരം, നാഗർകോവിൽ എന്നീ റൂട്ടിലൂടെ കടന്നുപോവില്ല.
  4. 12218 ചണ്ഡിഗഡ്-കൊച്ചുവേളി എക്സ്പ്രസ് ഷൊർണൂർ, പാലക്കാട്, പൊഡന്നൂർ, ഈറോഡ്, കരൂർ, ദിണ്ടുഗൽ, മധുരൈ, തിരുനെൽവേലി, നാഗർകോവിൽ ടൗൺ വഴിയാണ് കൊച്ചുവേളിയിലേക്ക് സർവീസ് നടത്തുക.
  5. 19578 ഹാപ്പ-തിരുനെൽവേലിഎക്സ്പ്രസ് ഷൊർണൂർ, പാലക്കാട്, പൊഡന്നൂർ, ഈറോഡ്, കരൂർ, ദിണ്ടുഗൽ, മധുരൈ വഴിയാണ് തിരുനെൽവേലിയിലേക്ക് സർവീസ് നടത്തുക.
Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.