മലപ്പുറം കോട്ടക്കലിൽ എ.ടി.എം മെഷീൻ തകർത്ത് കവർച്ചാശ്രമം

കോട്ടക്കല്‍ (മലപ്പുറം): ഒതുക്കുങ്ങല്‍ പി.കെ ടവറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍െറ എ.ടി.എം മെഷീന്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം. യന്ത്രവും സ്ഥാപനത്തിനുള്ളിലെ നിരീക്ഷണകാമറകളും തകര്‍ന്ന നിലയിലാണ്. മെഷീനിലെ പണമടങ്ങിയ ഭാഗം തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ 8,00,900 രൂപ നഷ്ടപ്പെട്ടിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 4.15ഓടെയാണ് കവര്‍ച്ചാശ്രമം നടന്നത്. സ്ഥാപനത്തിന് പുറത്തെ നിരീക്ഷണ കാമറ നശിപ്പിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ഉള്‍വശത്തെ കാമറയും മെഷീനും ഇയാള്‍ ചുറ്റിക കൊണ്ട് തകര്‍ക്കുന്നത് മറ്റൊരു നിരീക്ഷണ കാമറയില്‍ പതിഞ്ഞു.
 
 ബാങ്ക് മാനേജര്‍ പ്രവീണിന്‍െറ പരാതിയില്‍ കോട്ടക്കല്‍ പൊലീസ് കേസെടുത്തു. പൊലീസ് സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ പണം തിട്ടപ്പെടുത്തി. കോട്ടക്കല്‍ എസ്.ഐ ആര്‍. വിനോദ്, മലപ്പുറത്തുനിന്നുള്ള ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ പരിശോധന നടത്തി. അതേസമയം, കാമറയില്‍ മുഖം പതിഞ്ഞതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതര സംസ്ഥാന യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.