ഗുരുതര പരിക്കോടെ വിദ്യാര്‍ഥി; രക്ഷിതാക്കള്‍ക്കെതിരെ നാട്ടുകാര്‍

അടിമാലി: നാലാംക്ളാസ് വിദ്യാര്‍ഥിയെ സാരമായി പരിക്കേറ്റനിലയില്‍ കണ്ടത്തെി. മാതാപിതാക്കള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് നാട്ടുകാര്‍ പിതാവിന്‍െറ കടക്ക് തീയിടുകയും ഓട്ടോ അടിച്ചുതകര്‍ക്കുകയും ചെയ്തു. അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂമ്പന്‍പാറയിലാണ് സംഭവം. അടിമാലി ഗവ. ഹൈസ്കൂള്‍ നാലാംക്ളാസ് വിദ്യാര്‍ഥി കൂമ്പന്‍പാറ പഴമ്പിള്ളില്‍ നസീറിന്‍െറ മകന്‍ നൗഫലിനാണ് (ഒമ്പത്)പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നസീറിനെ 50ഗ്രാം കഞ്ചാവുമായി അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലെടുക്കാന്‍ ഭാര്യ നാര്‍ക്കോട്ടിക് ഓഫിസിലത്തെി. ജാമ്യത്തിന് ഭാര്യയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ആവശ്യമായിരുന്നു. ഇത് എടുത്തുകൊണ്ടുവരാന്‍ വീട്ടിലേക്ക് ടാക്സി ഓട്ടോ അയച്ചു. വീട്ടിലത്തെിയ ഓട്ടോ ഡ്രൈവര്‍ പരിക്കുകളോടെ നില്‍ക്കുന്ന നൗഫലിനെയാണ് കണ്ടത്. മുഖത്തും ശരീരത്തും മുറിവും പൊള്ളലേറ്റപോലെ ചിലയിടത്ത് കുമിളകളും കണ്ടതോടെ കുട്ടിയോട് കാര്യംതിരക്കി. തന്നെ കുരങ്ങ് ആക്രമിച്ചെന്നാണ് കുട്ടി പറഞ്ഞത്. ഓട്ടോ ഡ്രൈവര്‍ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുരങ്ങ് ആക്രമിച്ചെന്നാണ് കുട്ടി പൊലീസിനോടും പറഞ്ഞത്. പൊലീസ് മുന്‍കൈയെടുത്താണ് കുട്ടിയെ കോട്ടയത്തേക്ക് കൊണ്ടുപോയത്.
ഇതിനിടെ, വിവരമറിഞ്ഞത്തെിയ നാട്ടുകാര്‍ മാതാപിതാക്കള്‍ കുട്ടിയെ പീഡിപ്പിച്ചതാണെന്ന് ആരോപിച്ച് നസീറിന്‍െറ പെട്ടിക്കട തീയിട്ട് നശിപ്പിക്കുകയും  ഓട്ടോ അടിച്ചുതകര്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.