ജമാഅത്തെ ഇസ്്ലാമി നേതാക്കള്‍ സക്കരിയയെ സന്ദര്‍ശിച്ചു

മലപ്പുറം: വിചാരണത്തടവില്‍ നിന്ന് രണ്ടു ദിവസത്തെ പ്രത്യേക അനുമതി ലഭിച്ച് പരപ്പനങ്ങാടിയിലെ വീട്ടിലത്തെിയ സക്കരിയയെ ജമാഅത്തെ ഇസ്ലാമി അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്്മാന്‍, ജില്ലാ പ്രസിഡന്‍റ് എം.സി. നസീര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട അനാഥ ബാലന് ആറു വര്‍ഷത്തിനു ശേഷമാണ് കേവലം രണ്ടു ദിവസത്തെ ജാമ്യത്തില്‍ സ്വന്തം വീട്ടിലത്തൊന്‍ സാധിച്ചതെന്നത് നിര്‍ഭാഗ്യകരമാണെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.  

വിചാരണത്തടവുകാരായി യൗവനം തടവറകളില്‍ കഴിയുന്ന ആയിരക്കണക്കിന് നിരപരാധികളില്‍ ഒരാള്‍ മാത്രമാണ് സക്കരിയ. വര്‍ഷങ്ങള്‍ക്ക് ശേഷം വിട്ടയക്കപ്പെടുന്ന നിരപരാധികള്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. നിരപരാധികളെ കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും നടപടിയുണ്ടാവണം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പൗരാവകാശ നിഷേധങ്ങള്‍ക്കുമെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.