കശുവണ്ടിവികസന കോര്‍പറേഷന്‍െറ എല്ലാ ഫാക്ടറികളും തുറന്നു

കൊല്ലം: കശുവണ്ടിവികസന കോര്‍പറേഷന്‍െറ എല്ലാ ഫാക്ടറികളിലും ഉല്‍പാദനം ആരംഭിച്ചു. കോര്‍പറേഷന്‍െറ 30 ഫാക്ടറികളില്‍ 11 എണ്ണം ബുധനാഴ്ചയും ശേഷിച്ചത് വ്യാഴാഴ്ചയും തുറക്കുകയായിരുന്നു. കരാര്‍ പ്രകാരമുള്ള 900 ടണ്‍ തോട്ടണ്ടി കഴിഞ്ഞദിവസം എത്തിയ സാഹചര്യത്തിലാണ് ഫാക്ടറികള്‍ പ്രവര്‍ത്തനസജ്ജമായത്. 330 ദിവസത്തെ ഇടവേളക്കുശേഷം ഫാക്ടറികള്‍ തുറക്കാനായതിന്‍െറ ആഹ്ളാദം തൊഴിലാളികളിലും ആശ്വാസം സര്‍ക്കാറിനുമുണ്ട്.

അധികാരത്തിലത്തെി രണ്ടുമാസമായിട്ടും ഫാക്ടറികള്‍ തുറക്കുന്നില്ളെന്ന ആക്ഷേപം ഉയര്‍ത്തി കോണ്‍ഗ്രസ് രാപ്പകല്‍ സമരമടക്കം സംഘടിപ്പിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍, യു.ഡി.എഫ് ഭരണകാലത്തുതന്നെ പ്രവര്‍ത്തനം നിലച്ച ഫാക്ടറികള്‍ തുറക്കണമെന്ന ആവശ്യമുയര്‍ത്തിയുള്ള സമരം മുഖംരക്ഷിക്കല്‍ മാത്രമാണെന്ന നിലപാടിലായിരുന്നു എല്‍.ഡി.എഫ്. തോട്ടണ്ടി ലഭ്യമാവാത്തത് ഫാക്ടറികള്‍ തുറക്കുന്നതിന് തടസ്സമായപ്പോള്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ അഭ്യന്തരവിപണിയില്‍ നിന്ന് വാങ്ങുന്നതിനുള്ള ശ്രമങ്ങളും ഇതിനിടെ നടത്തി.

900 ടണ്‍ തോട്ടണ്ടി ഇതിനകം ലഭ്യമായ സാഹചര്യത്തില്‍ ഓണംകഴിയുന്നതുവരെ തുടര്‍ച്ചയായി ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. കോര്‍പറേഷന്‍െറ 30 ഫാക്ടറികളിലായി 12500 തൊഴിലാളികളും 1500 ജീവനക്കാരുമാണുള്ളത്. ഓണം കഴിഞ്ഞശേഷം ഫാക്ടറികളുടെ പ്രവര്‍ത്തനം തുടരണമെങ്കില്‍ വീണ്ടും തോട്ടണ്ടി വേണ്ടിവരും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.