തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ 55,000ത്തോളം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള പദ്ധതി ചുവപ്പുനാടയില്‍ കുരുങ്ങുന്നു. 2013ലെ ബജറ്റില്‍ 20 കോടി അനുവദിക്കുകയും നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലത്തെുകയും ചെയ്ത പദ്ധതിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയെ രാഷ്ട്രീയവത്കരിച്ച് അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. പദ്ധതി നടപ്പാക്കാന്‍ റീടെന്‍ഡര്‍ വിളിച്ച് സ്വകാര്യകമ്പനിയില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള ചിലരുടെ താല്‍പര്യവും ഇതിനുപിന്നിലുണ്ടത്രെ. സര്‍ക്കാര്‍ അധികാരത്തിലത്തെി രണ്ടുമാസം പിന്നിട്ടിട്ടും ഇന്‍ഷുറന്‍സ് ഫയല്‍ പരിഗണിച്ചില്ല. സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ ചികിത്സാസഹായം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനംചെയ്തത്.
ജീവനക്കാരുടെ പങ്കില്ലാതെ സര്‍ക്കാര്‍ മുഴുവന്‍ പ്രീമിയവും അടക്കുന്നതായിരുന്നു പദ്ധതി. ഇതിനായി ഇ-ടെന്‍ഡര്‍ വിളിച്ചപ്പോള്‍ പൊതുമേഖലയില്‍ നിന്നുള്ള നാല് കമ്പനികള്‍ അപേക്ഷ നല്‍കി. ഇവരില്‍ എട്ടുകോടിയുടെ നിരതദ്രവ്യം സമര്‍പ്പിച്ച ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കരാര്‍ ലഭിച്ചു. ഇത് സര്‍ക്കാര്‍ ഉദ്ദേശിച്ചതിനെക്കാളും 12 കോടി കുറവായിരുന്നു. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്തിമഉത്തരവിനായി ആഭ്യന്തരസെക്രട്ടറിയുടെ ഓഫിസ് വരെ ഫയല്‍ എത്തുകയും ചെയ്തു. പക്ഷേ, പൊലീസ് ആസ്ഥാനത്തെ ഉന്നതനും ആഭ്യന്തരവകുപ്പും തമ്മിലുള്ള ശീതമസമരം കാരണം ഉത്തരവിറങ്ങിയില്ല. ഇതിന് തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതോടെ നടപടികള്‍ അനിശ്ചിതത്വത്തിലായി. കഴിഞ്ഞ സര്‍ക്കാര്‍ വിളിച്ച ടെന്‍ഡര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വിളിപ്പിക്കണമെന്നാണ് പദ്ധതി തടസ്സപ്പെടുത്തുന്നവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.