ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: സംഘം പുണെയില്‍ എത്തിയത് ആഭരണങ്ങള്‍ വാങ്ങാന്‍

മുംബൈ: വ്യാജ ക്രെഡിറ്റ് കാര്‍ഡുണ്ടാക്കി തട്ടിപ്പു നടത്തുന്ന മലയാളി സംഘം പുണെയില്‍ എത്തിയത് ആഭരണങ്ങള്‍ വാങ്ങിക്കൂട്ടാനായിരുന്നുവെന്ന് പുണെ പൊലീസ് വൃത്തങ്ങള്‍. വ്യാജ കാര്‍ഡുകളുപയോഗിച്ച് പുണെയിലെ ആഭരണ കടകളില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍, രഹസ്യവിവരം ലഭിച്ച സൈബര്‍ സെല്‍ ഇവര്‍ക്കായി വലവിരിക്കുകയായിരുന്നു.
പുണെയിലെ ജഹാങ്കീര്‍ ഹോസ്പിറ്റല്‍ പരിസരത്ത് ഇവര്‍ കഴിയുന്നതായാണ് വിവരം ലഭിച്ചത്. കെ.എല്‍ 14 എന്‍ 4576 എന്ന നമ്പറിലുള്ള വാഹനത്തിലായിരുന്നു ഇവരുടെ യാത്രകള്‍. തുടര്‍ന്ന് ചൊവ്വാഴ്ച സബ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ സ്വാമിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം റെയ്ഡ് നടത്തിയാണ് സംഘത്തെ അറസ്റ്റ്ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT