ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: സൂത്രധാരന്‍ നുഅ്മാന്‍; രണ്ടര കോടിയുടെ തട്ടിപ്പെന്ന് സൂചന

കാസര്‍കോട്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന്‍െറ മുഖ്യസൂത്രധാരന്‍ തളങ്കര സ്വദേശി നുഅ്മാനാണെന്ന് പൊലീസ്. രണ്ടര കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പ്രതികളുടെ മൊഴികളില്‍നിന്ന് വിവരം ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ദുബൈയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട പാകിസ്താന്‍ സ്വദേശിയുമായുള്ള ബന്ധത്തില്‍നിന്നാണ് ആശയം രൂപപ്പെട്ടത്. പാക് സ്വദേശിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇയാള്‍ ഒന്നുകില്‍ ബാങ്കിലെ ഉദ്യോഗസ്ഥന്‍ അല്ളെങ്കില്‍, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ ആണെന്നാണ് നിഗമനം. ഇദ്ദേഹത്തിന് സ്ഥാപനത്തിലത്തെുന്നവരുടെ ക്രെഡിറ്റ്കാര്‍ഡ് ഡാറ്റകള്‍ ലഭ്യമാണത്രെ. ഈ ഡാറ്റ ശേഖരിച്ച് വാട്സ് ആപ് അല്ളെങ്കില്‍, ഇ-മെയില്‍ വഴി നാട്ടിലുള്ള നുഅ്മാന് കൈമാറും.
നുഅ്മാന്‍ ഡാറ്റകള്‍ അദ്ദേഹത്തിന്‍െറ ലാപ്ടോപ്പില്‍ ശേഖരിക്കും. ആവശ്യം വരുമ്പോള്‍ 12 ലക്ഷം രൂപക്ക് വാങ്ങിയ മെഷീനിലേക്ക് ഇവ ഡീകോഡ് ചെയ്യും. ഈ വിവരങ്ങള്‍ ഒഴിഞ്ഞ എ.ടി.എം കാര്‍ഡുകളിലെ കാന്തികഭാഗത്ത് പതിക്കും. ഇത്തരം ബ്ളാങ്ക് കാര്‍ഡുകള്‍ ബംഗളൂരുവില്‍നിന്നാണ് സംഘം വാങ്ങുന്നത്. കാര്‍ഡിന്‍െറ കാന്തികഭാഗത്ത് ഡാറ്റ പതിയുന്നതോടെ വ്യാജ കാര്‍ഡ് തയാറാകും. വ്യാപാരസ്ഥാപനങ്ങളിലും മറ്റും ഈ കാര്‍ഡ് സ്വെിപ് ചെയ്യുമ്പോള്‍ പണം ട്രാന്‍സ്ഫര്‍ ആയതിന്‍െറ സന്ദേശം ലഭിക്കും. എന്നാല്‍, പെട്ടെന്നുതന്നെ ഈ പണം പിന്‍വലിക്കപ്പെട്ട് നുഅ്മാന്‍െറ അക്കൗണ്ടിലേക്ക് പോയത് അറിയാനാവില്ല. ഇങ്ങനെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.
വ്യാജമായി ഉണ്ടാക്കിയ നൂറുകണക്കിന് ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രതികളില്‍നിന്ന് പിടികൂടിയിട്ടുള്ളത്. പുണെയിലെ ആഡംബര ഹോട്ടലില്‍ താമസിച്ചാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ജ്വല്ലറികള്‍, പെട്രോള്‍ പമ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങി വന്‍കിട സ്ഥാപനങ്ങളിലാണ് ഇവരുടെ തട്ടിപ്പ് അരങ്ങേറിയത്.
കേരളത്തില്‍ കാസര്‍കോട് പെട്രോള്‍ പമ്പിലും കൊച്ചിയിലും പരീക്ഷണം നടത്തി. ഹൈദരാബാദില്‍ റിലയന്‍സിന്‍െറ മാളിലും പരീക്ഷിച്ചു. കേരളത്തില്‍ നടത്തിയ തട്ടിപ്പിലാണ് പിടിക്കപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.